മുസ്ലിങ്ങള്‍ മത ന്യൂനപക്ഷമെന്ന പേര് ഉപേക്ഷിക്കണം: ജസ്റ്റിസ് സിദ്ദീഖി

ലുധിയാന: മുസ്ലിങ്ങള്‍ ന്യൂനപക്ഷമെന്ന പേര് ഉപേക്ഷിക്കണമെന്നും ഇന്ത്യയില്‍ ഭൂരിപക്ഷസമുദായത്തിന്റെ പേരില്‍ രണ്ടാം സ്ഥാനം അവകാശപ്പെടാന്‍ ഇപ്പോള്‍ മുസ്ലീങ്ങള്‍ക്ക് കഴിയുമെന്നും നാഷണല്‍ കമ്മീഷന്‍ ഫോര്‍ മൈനോറിറ്റി എജുക്കേഷണല്‍ ഇന്‍സ്റ്റിറ്റൂഷന്റെ ചെയര്‍മാനായ ജസ്റ്റിസ് സിദ്ദീഖി അഭിപ്രായപ്പെട്ടു. ലുധിയാന മലേര്‍കോറ്റ്ലയിലെ സൊഹ്രാബ് സ്കൂളിന്റെ വാര്‍ഷിക പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം ഉന്നയിച്ചത്. മുസ്ലിങ്ങളുടെ പിന്നോക്കാവസ്ഥയ്ക്ക് കാരണം അവരുടെ വിദ്യാഭ്യാസത്തിന്റെ അഭാവം മാത്രമാണെന്നും ആധുനിക വിദ്യാഭ്യാസവും മതപരമായ വിദ്യാഭ്യാസവും ഒരുപോലെ ആര്‍ജിക്കാന്‍ അവര്‍ ശ്രമിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുസ്ലിം സ്ത്രീകളുടെ പിന്നോക്കാവസ്ഥക്ക് കാരണവും വിദ്യാഭ്യാസത്തിന്റെ അഭാവമാണെന്നും അദ്ദേഹം പറഞ്ഞു.
No comments:
Post a Comment