ദുരന്ത ലഘൂകരണം: ബോധവത്കരണ പദയാത്ര നടത്തി
കാസര്‍കോട്:മനുഷ്യനെയും പക്ഷി മൃഗാദികളെയും സസ്യജാലങ്ങളെയും പ്രകൃതിയെയും തകര്‍ത്തെറിയുന്ന ദുരന്തങ്ങളുടെ ആഘാതം കുറയ്ക്കുന്നത് സംബന്ധിച്ച് നഗരത്തില്‍ ബോധവത്കരണ പദയാത്ര നടത്തി. പ്രകൃതിദുരന്തങ്ങളും മനുഷ്യനിര്‍മിത ദുരന്തങ്ങളും നമ്മെ ഇടയ്ക്കിടെ സങ്കടത്തിലാഴ്ത്തുന്നു. ഇതിനെതിരെ എല്ലാവരും ജാഗ്രതയുള്ളവരായിരിക്കണമെന്ന സന്ദേശം പ്രചരിപ്പിക്കാനാണ് പദയാത്ര. അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടവും ദുരന്ത നിവാരണ അതോറിറ്റിയും ചേര്‍ന്ന് നടത്തിയ ബോധവത്കരണ പദയാത്ര കാസര്‍കോട് മുനിസിപ്പല്‍ ബസ്സ്റ്റാന്‍ഡിന് സമീപം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ശ്യാമളാദേവി ഉദ്ഘാടനംചെയ്തു.കളക്ടര്‍ കെ.എന്‍.സതീഷ് അധ്യക്ഷനായി.എച്ച്.ദിനേഷ്, എന്‍.ദേവിദാസ്, എസ്. എന്‍.നാരായണന്‍ പോറ്റി, ഇ. പി.രാജ്‌മോഹന്‍, മഹിമ എന്നിവര്‍ സംസാരിച്ചു. നെഹ്രു യുവകേന്ദ്ര വളണ്ടിയര്‍ എ.കെ.പ്രദീപ് പതാക ഏറ്റുവാങ്ങി. അഡീഷണല്‍ തഹസില്‍ദാര്‍ എ.ഭരതന്‍ സ്വാഗതവും വി.ദാമോദരന്‍ നന്ദിയും പറഞ്ഞു. പദയാത്ര എം.ജി.റോഡ്, താലൂക്ക്‌ഓഫീസ് റോഡിലൂടെ കടന്ന് മല്ലികാര്‍ജുനക്ഷേത്രം മുമ്പാകെ സമാപിച്ചു. എന്‍.എസ്.എസ്. വിദ്യാര്‍ഥികള്‍, നെഹ്രു യുവകേന്ദ്ര വളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ പദയാത്രയില്‍ പങ്കെടുത്തു.

No comments:
Post a Comment