നാണു കിടപ്പിലായിട്ട് നാലുവര്‍ഷം; കുടുംബം ദുരിതക്കയത്തില്‍
ബദിയഡുക്ക:തെങ്ങ് ചതിക്കില്ലെന്നാണ് പഴമൊഴി. നാണു എന്ന മുണ്ടപ്പള്ളത്തെ നാരായണ മണിയാണിയുടെ കാര്യത്തില്‍ ഇതുതെറ്റി. തെങ്ങില്‍നിന്ന്‌വീണ് നടുവൊടിഞ്ഞ് എഴുന്നേല്‍ക്കാനോ മലമൂത്രവിസര്‍ജനം ചെയ്യാനോ ആകാതെ നാണു കിടപ്പിലായിട്ട് നാലുവര്‍ഷമായി. ഭാര്യയും രണ്ട് പെണ്‍മക്കളുമടങ്ങുന്ന കുടുംബമാണ് ഇതോടെ ദുരിതത്തിലായത്. 2008 ജനവരിയിലായിരുന്നു നാരായണന്‍ തെങ്ങില്‍നിന്ന് വീണത്. തുടര്‍ന്ന് ഉള്ളതെല്ലാം വിറ്റും കടംവാങ്ങിയും ചികിത്സ നടത്തി. ഭാര്യക്ക് ജോലിക്കുപോകാനും കഴിയാതായതോടെയാണ് കുടുംബം പട്ടിണിയിലായത്. 10 മാസത്തോളം ആസ്പത്രിയില്‍തന്നെ കഴിയേണ്ടിവന്നു. നാണുവിന്റെ അവസ്ഥയ്ക്ക് ഒരുകുറവും വന്നില്ല. 'എല്ലാവരും ചികിത്സ മതിയാക്കി രോഗിയെ പറഞ്ഞയക്കും. പക്ഷേ ആരും ഒരുറപ്പ് പറയുന്നില്ല'-നാണുവിന്റെ ഭാര്യ ലളിത പറയുന്നു. സാമ്പത്തിക ബുദ്ധിമുട്ട് കാരണം, കാടകം സ്‌കൂളില്‍ ആറാംക്ലാസില്‍ പഠിക്കുന്ന മൂത്തമകള്‍ രശ്മിതയെ(11) ബന്ധുവീട്ടിലാണ് നിര്‍ത്തിയിരിക്കുന്നത്. നാലാംക്ലാസില്‍ പഠിക്കുന്ന ഇളയമകളും മറ്റൊരു ബന്ധുവീട്ടിലാണ്. നാണുവിന്റെ കുടുംബത്തിന് രണ്ടുവര്‍ഷംമുമ്പ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് 5,000 രൂപ ലഭിച്ചിട്ടുണ്ട്. ഇതാണ് ആകെ ലഭിച്ച സര്‍ക്കാര്‍ സഹായം. നാട്ടുകാരും സുഹൃത്തുകളും സഹായിക്കുന്നുണ്ടെങ്കിലും ഒന്നിനുമാകുന്നില്ല.

No comments:
Post a Comment