ഗദ്ദാഫി വധം: നിഷ്ഠൂരമായ മനുഷ്യാവകാശ ലംഘനം?
ടിപ്പോളി: കൊല്ലപ്പെട്ട മുന്‍ ലിബിയന്‍ ഭരണാധികാരി മുവമ്മര്‍ ഗദ്ദാഫിയുടെ വധം നിഷ്ടൂരമായ മനുഷ്യാവകാശ ലംഘനത്തിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്. നിരായുധനായ ഗദ്ദാഫിയെ വിമതസേന ജീവനോടെ പിടികൂടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് തൊട്ടുപിന്നാലെ ചോരയൊലിപ്പിച്ച്, വീഥിയിലുടെ വലിച്ചിഴക്കുന്ന ഗദ്ദാഫിയുടെ ചിത്രങ്ങളാണ് അന്താരാഷ്ട്ര സമൂഹം കണ്ടത്. മനുഷ്യാവകാശ ലംഘനത്തിന്റെ പേരില്‍ ലോകപോലീസ് ചമയുന്ന അമേരിക്ക അവരുടെ കൂട്ടാളികള്‍ കാണിച്ചുകൂട്ടുന്ന അരുംകൊലകള്‍ കണ്ടില്ലെന്ന്‍ നടിക്കുകയാണ്. ഏതൊരുമനുഷ്യന്റേയും ഹൃദയം തകര്‍ക്കുന്ന കാഴ്ചകളാണ് ഗദ്ദാഫി വധവുമായി ബന്ധപ്പെട്ട് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

No comments:
Post a Comment