ഖത്തര്‍ കാസര്‍കോട് കെ.എം.സി.സി. 'സ്‌നേഹ സംഗമം' നടത്തി
മുഖ്യാതിഥി എ. അബ്ദുല്‍ റഹിമാനെ എം.പി ഷാഫി ഹാജി പൊന്നാടയണിയിച്ച് ആദരിക്കുന്നു
ദോഹ: ഖത്തര്‍ കാസര്‍കോട് മണ്ഡലം കെ.എം.സി.സി. യുടെ സ്‌നേഹ സംഗമം വെള്ളിയാഴ്ച വൈകിട്ട് ക്രേസി സിഗ്‌നലിന് സമീപമുള്ള കെ.എം.സി.സി ഹാളില്‍ നടന്നു. ഖത്തര്‍ കെ.എം.സി.സി. സെക്രട്ടറി അബ്ദുല്‍ റഹ്മാന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കാസര്‍കോട് ജില്ലാ എസ്.ടി.യു. പ്രസിഡണ്ട് എ. അബ്ദുല്‍ റഹിമാന്‍ മുഖ്യാതിഥിയായിരുന്നു. വിവിധ കമ്മിറ്റി പ്രതിനിധികള്‍ അബ്ദുല്‍ റഹിമാന് ഉപഹാരങ്ങള്‍ സമ്മാനിച്ചു. ഖത്തര്‍ കെ.എം.സി.സി മുന്‍ പ്രസിഡണ്ട് എസ്.എ.എം ബഷീര്‍ 'നാം എങ്ങോട്ട് ?' എന്ന വിഷയത്തില്‍ മുഖ്യ പ്രഭാഷണം നടത്തി. ദോഹയിലെ പ്രമുഖ ഗായകര്‍ അണിനിരന്ന ഗാനമേളയും സംഗമത്തിന്റെ ഭാഗമായി അരങ്ങേറി.
No comments:
Post a Comment