സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

WATCH LIVE HAJJ CLICK HERE

Saturday, October 8, 2011


കെ എം സി സി ഈവന്റിന് പ്രൗഢോജ്ജ്വല തുടക്കം


റിയാദ്. റിയാദ് കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒന്നര മാസം നീണ്ടുനില്‍ക്കുന്ന ഈവന്റിന് വെള്ളിയാഴ്ച പ്രൗഢോജ്ജ്വല തുടക്കമായി. മോഡേണ്‍ ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ റിയാദിലെ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. കെ എം സി സി സൗദി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അംഗം അഷ്‌റഫ് വേങ്ങാട്ട് ഈവന്റ് ഉദ്ഘാടനം ചെയ്തു. ചടങ്ങിനോടനുബന്ധിച്ച് കുടുംബിനികള്‍ക്കായുള്ള പാചക മത്സരവും വനിതാ സംഗമവും നടന്നു. പാചക മത്സരം വനിതകള്‍ക്ക് വേറിട്ട അനുഭവമായി മാറി. ബിരിയാണിയിലും, സ്വീറ്റ്‌സിലുമായി നടത്തിയ മത്സരത്തില്‍ വിത്യസ്ത രുചിയിലും ഡിസൈനിംഗിലുമെല്ലാം ഒന്നിനൊന്ന് മെച്ചമായിരുന്നു പങ്കെടുത്തവരുടെ വിഭവങ്ങള്‍. രുചിയില്‍ മാത്രമല്ല ബിരിയാണി ഉണ്ടാക്കിയ രീതി, അതില്‍ ചേര്‍ത്ത ചേരുവകള്‍ എല്ലാം തന്നെ വിജയിയെ നിര്‍ണ്ണയിക്കുന്നതില്‍ പ്രധാനമായിരുന്നെന്ന് ജഡ്ജ് അബ്ദുല്ല (ഹില്‍ട്ടണ്‍) പറഞ്ഞു. പ്രഫഷണലായി നടത്തിയ ജഡ്ജ്‌മെന്റില്‍ ബിരിയാണി പാചകത്തില്‍ ഒന്നാം സമ്മാനം ഫെബീന റഹ്മത്ത് ജബ്ബാറിന് ലഭിച്ചു. രണ്ടാം സമ്മാനം സുനീറ അസീസ്, ഷജീറ അര്‍ഷദ് എന്നിവര്‍ പങ്കിട്ടു. മൂന്നാം സ്ഥാനം സുബു അബ്ദുസലാമിന് ലഭിച്ചു. സ്വീറ്റ്‌സ് വിഭാഗം മത്സരത്തില്‍ ഒന്നാം സമ്മാനം സഫിയ ഹുസൈനും രണ്ടാം സമ്മാനം ഫാത്തിമ ആസിഫിനും മൂന്നാം സമ്മാനം റസിയ അബ്ദുലത്തീഫിനും ലഭിച്ചു. വിജയികള്‍ക്ക് വിലപിടിപ്പുള്ള സമ്മാനം ഈവന്റ് സമാപന സമ്മേളനത്തില്‍ നല്‍കുമെന്ന് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. തുടര്‍ന്ന് നടന്ന വനിതാ സംഗമം റിയാദിലെ പ്രമുഖ വനിതകളുടെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി.

ഈവന്റിന്റെ ഉദ്ഘാടന ചടങ്ങില്‍ പ്രസിഡണ്ട് കുന്നുമ്മല്‍ കോയ ആധ്യക്ഷ്യം വഹിച്ചു. സാമൂഹിക സാംസ്‌കാരിക മാധ്യമ രംഗത്തെ പ്രമുഖരായ എം. നസീര്‍, എല്‍. കെ അജിത്ത്, നാസര്‍ കാരന്തൂര്‍, ഉബൈദ് എടവണ്ണ, ഫസലു റഹ്മാന്‍ , പി.വി. അബ്ദുറഹിമാന്‍ , മുഹമ്മദ് ഹനീഫ്, റഫീഖ് പാറക്കല്‍ , ഉമ്മര്‍ തിരൂര്‍ക്കാട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. കെ എം സി സി നേതാക്കളായ യു.പി. മുസ്തഫ, ജലീല്‍ തിരൂര്‍,  ബഷീര്‍ മങ്കട, മുജീബ് ഉപ്പട, ബഷീര്‍ താമരശ്ശേരി, വി.കെ. മുഹമ്മദ്, അബ്ദുറഹിമാന്‍ ബാഫഖി തങ്ങള്‍, അബൂട്ടി മാസ്റ്റര്‍, അബൂബക്കര്‍ പയ്യാനക്കല്‍, റസാഖ് കൊടക്കാട്, ഷരീഫ് പാലത്ത്, ഷംസു പെരുമ്പട്ട, ഹാഷിം നേര്‍വേരി, അസീസ് വെങ്കിട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. അടുത്ത ആഴ്ചകളിലായി ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് ഇനങ്ങളിലും ഇന്ത്യന്‍ സ്‌കൂള്‍ കുട്ടികളെ പങ്കെടുപ്പിച്ച് ക്വിസ്, ചിത്രരചന, തുടങ്ങിയവയിലും മത്സരങ്ങളും നടക്കും. ജനറല്‍ സെക്രട്ടറി എം. മൊയ്തീന്‍ കോയ സ്വാഗതവും, സെക്രട്ടറി ഷാജി ആലപ്പുഴ നന്ദിയും പറഞ്ഞു.

No comments: