കുവൈത്ത് ഉപപ്രധാനമന്ത്രി രാജിവച്ചു
കുവൈത്ത് സിറ്റി: അഴിമതിയാരോപണങ്ങളെത്തുടര്‍ന്ന് കുവൈത്ത് ഉപപ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് അല്‍ സബാ രാജിവച്ചു. വിദേശകാര്യമന്ത്രാലത്തിന്റെ കൂടി ചുമതല വഹിച്ചിരുന്ന ഷെയ്ഖ് മുഹമ്മദിന്റെ രാജി സ്വീകരിച്ചതായി ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു. പുതിയ മന്ത്രിയെ നിയമിക്കുന്നതുവരെ കാബിനറ്റ് കാര്യ മന്ത്രി അലി അല്‍ റാഷിദിനായിരിക്കും വിദേശകാര്യ മന്ത്രാലയത്തിന്റെ ചുമതല. രാജിക്കുള്ള കാരണം ഷെയ്ഖ് മുഹമ്മദ് വിശദീകരിച്ചിട്ടില്ലെന്ന് അല്‍ റാഷിദ് വ്യക്തമാക്കി. 2005 ലാണ് ഷെയ്ഖ് മുഹമ്മദ് രാജ്യത്തിന്റെ വിദേശകാര്യ, ഉപപ്രധാനമന്ത്രി പദവിയിലെത്തിയത്.
ജൂണില്‍ ഉപപ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് അഹമ്മദ് ഫഹദ് അല്‍ സബാ രാജിവച്ചിരുന്നു. നാലു മാസത്തിനിടെ കുവൈത്ത് മന്ത്രിസഭയില്‍ നിന്നു രാജിവെക്കുന്ന രണ്ടാമത്തെ പ്രമുഖനാണ് ഷെയ്ഖ് മുഹമ്മദ് അല്‍ സബാ.
No comments:
Post a Comment