
സൗദിക്ക് ഭീമന്‍ 'തസ്ബീഹ്' മാല സമര്‍പ്പിച്ച് ഷംസുവിന്റെ ആദരം
ജിദ്ദ: ഇസ്ലാം മതവിശ്വാസികള്‍ നമസ്‌കാരത്തിനുപയോഗിക്കുന്ന 'തസ്ബീഹ്' മാലയുടെ ഭീമന്‍ പതിപ്പ് നിര്‍മ്മിച്ച് മലയാളി ശ്രദ്ധേയനാവുന്നു. ജിദ്ദ നാഷണല്‍ ഹോസ്പിറ്റലില്‍ പബ്ലിക് റിലേഷന്‍ ഓഫീസറായ ഷംസു ഒ.എം. ആണ് 2.35 കിലോ ഭാരവും 5 മീറ്റര്‍ നീളവുമുള്ള ഭീമന്‍ ജപമാല നിര്‍മ്മിച്ച് സൗദിയോടുള്ള സ്‌നേഹം പ്രകടിപ്പിക്കുന്നത്. ദിവസവും മൂന്ന് നാല് മണിക്കൂര്‍ വീതം ഒന്നര വര്‍ഷത്തെ കഠിന പ്രയത്‌നം കൊണ്ടാണ് മാല ഒരുക്കിയെടുത്തതെന്ന് ഷംസു പറയുന്നു. മാലയുടെ ഒരു ബോള്‍ ഉണ്ടാക്കാന്‍ മാത്രം 4,000 തവണയെങ്കിലും കത്രിക ചലിപ്പിക്കേണ്ടി വന്നു. ഓരോ ബോളും 54 ഗ്രാം വീതമാണുള്ളത്. ചായം പിടിക്കാത്ത മെറ്റീരിയല്‍ ആയതിനാല്‍ പ്രത്യേക കൗശലം ഉപയോഗിച്ചാണ് നിറം നല്‍കിയത്.ആദ്യമൊക്കെ താന്‍ എന്താണ് ചെയ്യുന്നതെന്ന് സഹപ്രവര്‍ത്തകര്‍ക്ക് പോലും മനസിലായില്ല. പിന്നീട് കാര്യം വ്യക്തമായപ്പോള്‍ എല്ലാവരും പ്രോത്സാഹിപ്പിച്ചു. ഭാരം കുറഞ്ഞ ഭീമന്‍ ജപമാല എന്ന പ്രത്യേകത കൂടി ഇതിനുണ്ടെന്ന് ഷംസു വ്യക്തമാക്കുന്നു. നിലവില്‍ ലോകത്ത് നിര്‍മ്മിക്കപ്പെട്ട ഏറ്റവും വലിയ തസ്ബീഹ് മാലയ്ക്ക് 60 കിലോ ഭാരവും 25 മീറ്റര്‍ നീളവുമാണുള്ളത്. ലക്ഷക്കണക്കിന് പ്രവാസികള്‍ക്ക് തൊഴിലും ജീവിതവും വാഗ്ദാനം ചെയ്യുന്ന സൗദി അറേബ്യയോടും ഇവിടുത്തെ ഭരണാധികാരികളോടുമുള്ള ആദരസൂചകമായാണ് താന്‍ ഇത് നിര്‍മ്മിച്ചതെന്ന് ജിദ്ദയിലെ മാധ്യമ സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ മുന്‍പില്‍ മാല പ്രദര്‍ശിപ്പിച്ച് ഷംസു പറഞ്ഞു. വിവിധ കരകൗശല വസ്തുക്കളും ഷംസു ഇതിന് മുന്‍പ് നിര്‍മ്മിച്ചിച്ചിട്ടുണ്ട്. നല്ലൊരു മജീഷ്യനും കൂടിയാണ് എറണാകുളം സ്വദേശിയായ ഷംസു. വെണ്ണല ചാണപ്പറമ്പില്‍ മരക്കാരുടേയും സാറയുടേയും മകനാണ്. സൗധയാണ് ഭാര്യ. വിദ്യാര്‍ത്ഥിനികളായ അന്‍സിയയും റംസിയയും മക്കളാണ്.
No comments:
Post a Comment