ഉത്സവച്ഛായ പകര്‍ന്ന് ജവഹര്‍ഭവന്‍ തുറന്നു

കാസര്‍കോട്:ജില്ലയിലെ കോണ്‍ഗ്രസ്പ്രവര്‍ത്തകര്‍ക്ക് അഭിമാനത്തിന്റെ നാളുകള്‍ സമ്മാനിച്ചുകൊണ്ട് ഉത്സവാന്തരീക്ഷത്തില്‍ ജവഹര്‍ഭവന്‍ തുറന്നുകൊടുത്തു. വിദ്യാനഗറിലെ ജില്ലാ കോണ്‍ഗ്രസ് ആസ്ഥാനമായ ജവഹര്‍ഭവന്‍ ഉദ്ഘാടനച്ചടങ്ങിന് സാക്ഷ്യംവഹിക്കാന്‍ വിവിധ ഭാഗങ്ങളില്‍നിന്നായി രാവിലെമുതല്‍ പ്രവര്‍ത്തകര്‍ കൂട്ടമായി എത്തിക്കൊണ്ടിരുന്നു. മന്ദിരത്തിനോട് ചേര്‍ന്ന് കെട്ടിയ പന്തലില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിങ്ങിനിറഞ്ഞു. അതുപോലെ വേദിയിലും നേതാക്കളുടെ നീണ്ട നിരതന്നെ. പരിസരപ്രദേശമാകെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെക്കൊണ്ട് നിറഞ്ഞിരുന്നു. മലനാടിന്റെ ഏറ്റവും മനോഹരമായ കെട്ടിടമെന്നാണ് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല ഉദ്ഘാടനംചെയ്തുകൊണ്ട് ജവഹര്‍ഭവനെ വിശേഷിപ്പിച്ചത്. മലബാര്‍ ഭാഗത്ത് ഇത്രയും നല്ല ഒരു കെട്ടിടം കോണ്‍ഗ്രസ്സിന് ഇല്ലെന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ ജനം കരഘോഷം മുഴക്കി. കോണ്‍ഗ്രസ്സിന് ഒരു ജില്ലാ ആസ്ഥാനമന്ദിരം വന്നതിന്റെ പ്രയോജനം പ്രവര്‍ത്തനങ്ങളില്‍ ഉണ്ടാകണമെന്നും രമേശ് ചെന്നിത്തല ഓര്‍മിപ്പിച്ചു. നാട മുറിച്ച് മന്ദിരം ഉദ്ഘാടനംചെയ്തപ്പോഴും തുടര്‍ന്ന് വേദിയിലെത്തിയപ്പോഴും കൂടുതല്‍ കൈയടി നേടിയത് രമേശ്

ചെന്നിത്തലയും കെ.സുധാകരന്‍ എം.പി.യുമായിരുന്നു. കോണ്‍ഗ്രസ്സിന്റെ അകത്തും പുറത്തുമുണ്ടായ പ്രതിസന്ധികളെ തരണംചെയ്തുകൊണ്ട് കെട്ടിടം യാഥാര്‍ഥ്യമാക്കിയ ഡി.സി.സി. പ്രസിഡന്റ് കെ.വെളുത്തമ്പുവിനെ നേതാക്കള്‍ അഭിനന്ദിച്ചു. 2007ല്‍ തറക്കല്ലിട്ട കെട്ടിടത്തിന്റെ നിര്‍മാണം ഇടയ്ക്ക് മുടങ്ങി. പിന്നീട് കെ.പി.സി.സി. പ്രസിഡന്റിന്റെ നിര്‍ദേശപ്രകാരമാണ് വീണ്ടും പണി തുടങ്ങിയത്. കഴിഞ്ഞ മൂന്നുമാസമായി അതിവേഗം ജോലി തീര്‍ക്കുകയായിരുന്നു. സ്വന്തമായി ജില്ലാ ആസ്ഥാനമന്ദിരം ഇല്ലാതിരുന്ന കോണ്‍ഗ്രസ്സിന് പുതിയ കെട്ടിടം സ്വന്തമായത് പ്രവര്‍ത്തകരില്‍ ഉണര്‍വ് പടര്‍ത്തിയിട്ടുണ്ട്. വെള്ളിക്കോത്ത് വിഷ്ണു ഭട്ടും സംഘവും ആലപിച്ച സ്വാഗതഗാനത്തോടെയാണ് ഉദ്ഘാടനച്ചടങ്ങിന് തുടക്കംകുറിച്ചത്.
No comments:
Post a Comment