അതീവ സുരക്ഷാ നമ്പര്‍ പ്ലേറ്റ് നടപ്പാക്കാത്ത സംസ്ഥാനങ്ങള്‍ക്കെതിരെ നടപടി: സുപ്രീം കോടതി
ന്യൂഡല്‍ഹി: അതീവ സുരക്ഷാ നമ്പര്‍ പ്ലേറ്റ് നടപ്പാക്കാത്ത സംസ്ഥാനങ്ങള്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഉത്തരവ് നടപ്പാക്കാന്‍ ശ്രമിക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ നടപടിയില്‍ കോടതി അസന്തുഷ്ടി പ്രകടിപ്പിക്കുകയും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍മാര്‍, ഗതാഗത സെക്രട്ടറിമാര്‍ എന്നിവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും സൂചിപ്പിച്ചു.
ഉത്തരവ് നടപ്പാക്കാത്ത ഹരിയാനയ്ക്ക് 50,000 രൂപ പിഴയും ഉത്തരവ് നടപ്പാക്കാന്‍ 8 ആഴ്ച വരെ സമയം നല്‍കുകയും ചെയ്തു. ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായിവരികയാണെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്.

No comments:
Post a Comment