ഇന്ത്യയ്ക്ക് പാക്കിസ്ഥാന്‍ സൗഹൃദരാഷ്ട്ര പദവി നല്‍കും: ഹിന റബ്ബാനി ഖര്‍
ഇസ്ലാമാബാദ്: ഇന്ത്യയ്ക്ക് സൗഹൃദരാഷ്ട്ര പദവി നല്‍കാന്‍ പാക്കിസ്ഥാന്‍ തീരുമാനിച്ചതായി പാക് വിദേശകാര്യമന്ത്രി ഹിന റബ്ബാനി ഖര്‍. കഴിഞ്ഞമാസം ഇന്ത്യ സന്ദര്‍ശിച്ച പാക്കിസ്ഥാന്റെ വാണിജ്യമന്ത്രി മക്ദൂം അമിന്‍ ഫാഹിം ഇന്ത്യക്ക് സൗഹൃദരാജ്യ പദവി നല്കണമെന്ന് തന്റെ രാജ്യത്ത് ശക്തമായ അഭിപ്രായമുയര്‍ന്നിട്ടുണ്ടെന്ന് മുംബൈയില്‍ പറഞ്ഞിരുന്നു. 2 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ചര്‍ച്ച പുനരാരംഭിച്ച കാര്യം ഹിന അനുസ്മരിച്ചു. ഉഭയകക്ഷി ബന്ധം സാധാരണ നിലയിലാക്കുന്നതിനു പുറമേ ഒന്നിലേറെ വിഷയങ്ങളില്‍ പുരോഗതി ആഗ്രഹിക്കുന്നുണ്ട്. കശ്മീര്‍ ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഇതാവശ്യമാണ്. വ്യാപാരകാര്യത്തില്‍ പുരോഗതി കൈവരിക്കാനായിട്ടുണ്ട്. ചരിത്രത്തിലാദ്യമായി ന്യൂയോര്‍ക്കില്‍ താന്‍ ഒരുക്കിയ വിരുന്നില്‍ ഇന്ത്യയുടെ വിദേശകാര്യമന്ത്രി പങ്കെടുത്തതായും ഹിന പറഞ്ഞു. 1996ല്‍ ഇന്ത്യ പാക്കിസ്ഥാന് സൗഹൃദരാഷ്ട്ര പദവി നല്‍കിയിരുന്നു.

No comments:
Post a Comment