സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

WATCH LIVE HAJJ CLICK HERE

Thursday, October 13, 2011

അബ്ദുല്‍ റഹീം അബ്ദുല്ല ഹുസൈന്‍ അല്‍

ഖൂരിയുടെ മയ്യിത്ത് ഖബറടക്കി

അബുദാബി. :അബുദാബിയിലെ വ്യാപാര പ്രമുഖനും മത-സാംസ്‌കാരിക-ജീവകാരുണ്യ 
രംഗങ്ങളിലെ നിറസാന്നിദ്ധ്യവുമായിരുന്ന അബ്ദുല്‍ റഹീം അബ്ദുല്ല ഹുസൈന്‍ അല്‍ ഖൂരി (68) 
അന്തരിച്ചു. ഹൃദ്രോഗം മൂലംചികിത്സയിലായിരുന്ന അദ്ദേഹം ശൈഖ് ഖലീഫ ഹോസ്പിറ്റലില്‍ 
ചൊവ്വാഴ്ച ഉച്ചയോടെയാണ് നിര്യാതനായത്.
വിദഗ്ധ ചികിത്സക്കായി അമേരിക്കയിലേക്ക് കൊണ്ട് പോകാനുള്ള ശ്രമത്തിനിടയിലായിരുന്നു 
അന്ത്യം സംഭവിച്ചത്. അല്‍ ഖൂരി കെമിക്കല്‍സ് ഗ്രൂപ്പ് ചെയര്...‍മാനും അബ്ദുല്‍ റഹീം ട്രേഡിംഗ് 
കമ്പനി മാനേജിംഗ്ഡയറക്ടറുമായിരുന്നു.അന്തരിച്ച പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് 
തങ്ങളുടെ അടുത്ത സുഹൃത്തും പാണക്കാട് കുടുംബവുമായിഏറെ ആത്മ ബന്ധം പുലര്‍ത്തിയ 
വ്യക്തിയുമായിരുന്നു. ഇന്ത്യയിലെ ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് ഒട്ടേറെസംഭാവനകള്‍ 
അര്‍പ്പിച്ച അദ്ദേഹം മുംബൈയിലും കേരളത്തിലുമായി 12 മസ്ജിദുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. 
മൂന്നുവര്‍ഷത്തിനിടയില്‍ കണ്ണൂരിലെ തളിപ്പറമ്പില്‍ ഇരുപത്തിയഞ്ചോളം 
യുവതികളുടവിവാഹംനടത്തിക്കൊടുത്തിരുന്നു. കോഴിക്കോട് സി.എച്ച്.സെന്റര്‍ ഉള്‍പ്പെടെ 
ജീവകാരുണ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന പലസംഘടനകള്‍ക്കും അബ്ദുല്‍ റഹീം അബ്ദുല്ല 
ഹുസൈന്‍ അല്‍ ഖൂരിയുടെ സഹായം ലഭിച്ചു വന്നിരുന്നു.പരേതനായ അബ്ദുല്ല ഹുസൈന്‍ അല്‍ 
ഖൂരിയാണ് പിതാവ്. മുഹമ്മദ്,മഹ്മൂദ്, ഹുസൈന്‍ എന്നിവര്‍ മക്കളാണ്.അബുദാബിയില്‍ വന്‍ 
ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ മയ്യിത്ത് ഖബറടക്കി. അബ്ദുള്ള ഹുസൈന്‍ മസ്ജിദില്‍ നടന്ന
മയ്യിത്ത് നമസ്‌കാരത്തില്‍ യു.എ.ഇ.ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ ഡെപ്യൂട്ടി സ്പീക്കര്‍ 
അഹമ്മദ് ശബീബ്അല്‍ ദാഹിരി,ഡോ.അഹമ്മദ് ഖസ്‌റജി തുടങ്ങി നിരവധി പ്രമുഖര്‍ 
സംബന്ധിച്ചു.

No comments: