സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

WATCH LIVE HAJJ CLICK HERE

Monday, October 10, 2011

ജി.സി.സി. രാജ്യങ്ങളില്‍ ഡ്രൈവിംഗ് ലൈസന്‍സ് പൊതുവാകുന്നു

ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളില്‍ ഏറെത്താമസിയാതെ ഏകീകൃത ഡ്രൈവിംഗ് ലൈസന്‍സ് നിലവില്‍ വന്നേക്കും. സൗദി, യു.എ.ഇ., ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങളിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ തുടരുകയാണ്. വ്യത്യസ്ത മാനദണ്ഡങ്ങള്‍ ഉപയോഗിച്ചാണ് ഇപ്പോള്‍ വിവിധ ഗള്‍ഫ് രാജ്യങ്ങള്‍ ലൈസന്‍സ് അനുവദിക്കുന്നത്. തന്ത്രപ്രധാന മേഖലകളിലെല്ലാം സഹകരണം തുടരുന്ന കൗണ്‍സിലില്‍ ഡ്രൈവിംഗ് ലൈസന്‍സിന്റെ കാര്യത്തില്‍ ഏകീകരണം നടപ്പിലാക്കുന്നത് ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാവുമെന്ന് വിലയിരുത്തപ്പെടുന്നു. നിലവില്‍ ഒരു രാജ്യത്തെ ലൈസന്‍സ് ഉപയോഗിച്ച് മറ്റൊരിടത്ത് നിശ്ചിത കാലയളവില്‍ മാത്രമേ വാഹനമോടിക്കാന്‍ അനുമതിയുള്ളൂ.
ഏകീകൃത ലൈസന്‍സിനായി ഒരേതരത്തിലുള്ള പരിശോധനാരീതികളും അപേക്ഷാഫോറങ്ങളും ജി.സി.സി. അംഗരാഷ്ട്രങ്ങളില്‍ ഏര്‍പ്പെടുത്തും. പൊതുമാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ ലൈസന്‍സ് അനുവദിക്കുന്നതിനെക്കുറിച്ചാണ് ചര്‍ച്ചകള്‍. ഇത്തരമൊരു നിര്‍ദ്ദേശം താമസിയാതെ നടപ്പിലാവുമെന്ന് ഖത്തര്‍ ട്രാഫിക് വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് സാദ് അല്‍ ഖാര്‍ജി പറഞ്ഞു. എങ്കിലും ചില കാര്യങ്ങളില്‍ ഇനിയും അഭിപ്രായ സമന്വയമുണ്ടാവണം. എല്ലാ ആഴ്ചയിലും ജി.സി.സി. ട്രാഫിക് വകുപ്പ് മേധാവികള്‍ സമ്മേളിക്കുന്നുണ്ട്. അടുത്തിടെയായി ഏകീകൃത ഡ്രൈവിംഗ് ലൈസന്‍സ് ആണ് പ്രധാന ചര്‍ച്ച. പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതിനകം തുടക്കം കുറിച്ചുകഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

No comments: