സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

WATCH LIVE HAJJ CLICK HERE

Monday, October 10, 2011


കരിപ്പൂരില്‍ നിന്നുമുള്ള ഹജ്ജ് വിമാന സര്‍വീസുകള്‍ 

ശനിയാഴ്ച സമാപിക്കും


കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനെ കരിപ്പൂരില്‍ നിന്നുമുള്ള ഹജ്ജ് വിമാന സര്‍വീസുകള്‍ ശനിയാഴ്ച സമാപിക്കും. ഹജ്ജിനായി ഷെഡ്യൂള്‍ ചെയ്ത ആറു വിമാനങ്ങളിലായി 1800 തീര്‍ഥാടകരാണ് ഇനി പോകാന്‍ അവശേഷിക്കുന്നത്. കേരളത്തിനു പുറമെ ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകരും ഇവരില്‍ ഉള്‍പ്പെടുന്നു.
തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ഒരോ വിമാനങ്ങളും 12നു രണ്ടു വിമാനങ്ങളും 13, 15 തീയതികളില്‍ ഒരോ വിമാനങ്ങളുമാണ് ഇനി സര്‍വീസ് നടത്താന്‍ ശേഷിക്കുന്നത്. 14ന് വിമാന സര്‍വീസുകള്‍ ഇല്ല. ഇനി ഷെഡ്യള്‍ ചെയ്തിരിക്കുന്ന ആറു വിമാനങ്ങളും 300 തീര്‍ഥാടകര്‍ക്ക് സഞ്ചരിക്കാവുന്നവയാണ്. കഴിഞ്ഞ 29 മുതല്‍ ഇന്നലെ വരെയായി കരിപ്പൂരില്‍ നിന്നും 24 സര്‍വീസുകളാണ് ഹജ്ജിനായി സൗദി അറേബ്യന്‍ എയര്‍ലൈന്‍സ് നടത്തിയത്. ഇവിയില്‍ 21 വിമാനങ്ങളായി 300 പേര്‍ വീതം മദീനയിലേക്കും മൂന്ന് വിമാനങ്ങളിലായി 200 തീര്‍ഥാടകര്‍ വീതം ജിദ്ദയിലേക്കുമാണു പോയത്. കേരളത്തില്‍ നിന്നും ഇന്നലെ വരെ 6900 തീര്‍ഥാടകര്‍ ഹജ്ജ് തീര്‍ഥാടനത്തിനായി പുണ്യ ഭൂമിയിലെത്തി.
ഹജ്ജ് തീര്‍ഥാടനം കഴിഞ്ഞുള്ള മടക്ക വിമാന സര്‍വീസുകള്‍ നവംബര്‍ 12 മുതലാണ് ആരംഭിക്കുക. 30 വിമാന സര്‍വീസുകള്‍ തന്നെയാണു മടക്കയാത്രയ്ക്കും ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

No comments: