ഹജ്ജ്: പരിശോധന കര്‍ശനമാക്കി
ಹಜ್ಜ್:ಮಕ್ಕಾದಲ್ಲಿ ಬಿಗಿ ಬದ್ರತೆ
മക്ക: അനധികൃത തീര്‍ഥാടകരെയും നുഴഞ്ഞുകയറ്റക്കാരെയും കണ്ടെത്തുന്നതിനായി സൗദി അതിര്‍ത്തിയിലെ പരിശോധന കര്‍ശനമാക്കി. തീര്‍ത്ഥാടകരുടെ വരവു വര്‍ധിച്ചതോടെ മക്ക, മദീന എന്നിവിടങ്ങളിലേക്കുളള പ്രവേശന കവാടങ്ങളില്‍ നിരീക്ഷണം ശക്തമാണ്. സീസണിലെ കച്ചവടത്തിനും തീര്‍ത്ഥാടനത്തിനും അനുമതിപത്രമില്ലാതെ പ്രവേശിക്കുന്നവരെ തടയാനാണു നടപടി.
ഹജ്ജ് മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ മക്കയിലേക്ക് ഹജ്ജ് കഴിയുന്നതു വരെ പ്രവേശിക്കാന്‍ സാധ്യമല്ല. മക്കയില്‍ ജോലി ചെയ്യുന്നവരും മതിയായ രേഖകള്‍ പരിശോധന കേന്ദ്രങ്ങളില്‍ കാണിക്കണം. നിയമം ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും.

No comments:
Post a Comment