സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

WATCH LIVE HAJJ CLICK HERE

Thursday, October 6, 2011


പോപ്പുലര്‍ ഫ്രണ്ടിന്‌ തീവ്രവാദി സംഘടനകളുമായി അടുത്ത 

ബന്ധമുണ്ടെന്ന്‌ റിപ്പോര്‍ട്ട്!!!




ന്യൂഡല്‍ഹി: പോപ്പുലര്‍ ഫ്രണ്ടിന്‌ സിമി, ഇന്ത്യന്‍ മുജാഹിദ്ദീന്‍ എന്നീ തീവ്രവാദി സംഘടകളുമായി അടുത്ത ബന്ധമുണ്ടെന്ന്‌ റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ്‌ റിപ്പോര്‍ട്ട്. വിദൂര നിയന്ത്രിത ബോംബുകള്‍ നിര്‍മ്മിക്കാന്‍ പോലും പരിശീലനം ലഭിച്ചവരാണ് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ രഹസ്യ റിപ്പോര്‍ട്ട്. മതന്യൂനപക്ഷങ്ങളുടെ സമൂഹിക, സാമ്പത്തിക പ്രശ്നങ്ങള്‍ ഏറ്റെടുത്ത് രംഗത്തെത്തി ചെറുപ്പക്കാര്‍ക്ക് ആയുധങ്ങള്‍ ഉപയോഗിക്കാനും ബോംബ് നിര്‍മ്മിക്കാനും പോപ്പുലര്‍ ഫ്രണ്ട് പരിശീലനം നല്‍കുന്നുണ്ട്. ഗള്‍ഫ് രാജ്യങ്ങളുമായോ മറ്റ് വിദേശ രാജ്യങ്ങളുമായോ ബന്ധമുള്ളവരാണ് ഈ സംഘനടയിലെ 90 ശതമാനം പേരെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആസ്ഥാനം ഡല്‍ഹിയിലേക്ക് മാറ്റിയതോടെ പോപ്പുലര്‍ ഫ്രണ്ട് ദക്ഷിണേന്ത്യയില്‍ മാത്രമല്ല രാജ്യവ്യാപകമായ വിപത്തായി മാറിയിരിക്കുകയാണെന്നും റിപ്പോര്‍ട്ടിലുണ്ട്.
കേരളത്തില്‍ തീവ്രവാദ ആക്രമണങ്ങള്‍ക്ക് മുതിര്‍ന്നിട്ടില്ലെങ്കിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ഇത്തരം ആക്രണങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന് പങ്കുണ്ടെന്ന് സംസ്ഥാന ഡിജിപി ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തിലെ നാഷണല്‍ ഡെവലപ്മെന്റ് ഫോറം, തമിഴ്നാട്ടിലെ മനിത നീതി പസരൈ, കര്‍ണാടകത്തിലെ ഫോറം ഫോര്‍ഡിഗ്നിറ്റി എന്നീ സംഘടനകള്‍ ചേര്‍ന്നാണ് പോപ്പുലര്‍ ഫ്രണ്ടിന് രൂപം നല്‍കിയതെന്നും ഡിജിപിയുടെ റിപ്പോര്‍ട്ടിലുണ്ട്.

രാഷ്ട്രീയ അടിത്തറ ഉണ്ടാക്കി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് മറതീര്‍ക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് ശ്രമിക്കുന്നുവെന്ന മുന്നറിയിപ്പും ആഭ്യന്തരമന്ത്രാലയം നല്‍കുന്നു. ഇതിന്റെ ഭാഗമായി കേരളത്തില്‍ നടത്തിയ പരിശീലന ക്യാമ്പില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവര്‍ പങ്കെടുത്തതായും റിപ്പോര്‍ട്ടിലുണ്ട്.


No comments: