ചില വാര്‍ത്താചാനലുകാര്‍ക്ക് ലീഗിനെതിരായ വാര്‍ത്തകള്‍ പ്രിയങ്കരം: കുഞ്ഞാലിക്കുട്ടി
മുസ്‌ലിം ലീഗിനെതിരെയുള്ള വാര്‍ത്തകള്‍ ചില വാര്‍ത്താചാനലുകള്‍ക്ക് പ്രിയങ്കരമാണെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. പാര്‍ട്ടിയുടെ ജില്ലാ വാര്‍ഷിക കൗണ്‍സില്‍ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. ചാനലുകള്‍ ശ്രമിച്ചാലൊന്നും ലീഗിനെ വഴിതെറ്റിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ലീഗിന്റെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളോട് കിടപിടിക്കാന്‍ ആര്‍ക്കും കഴിയില്ല. കഴിഞ്ഞ അഞ്ചുവര്‍ഷം ഭരിച്ച ഇടതുസര്‍ക്കാര്‍ നാടിനെ മാലിന്യമുക്തമാക്കാന്‍ ഒന്നുംചെയ്തില്ല. കോര്‍പ്പറേഷനുകളില്‍ പലയിടത്തും ഇപ്പോള്‍ മാലിന്യ മലകളാണ്. മുസ്‌ലിം ലീഗിന്റെ പ്രാദേശിക ഭരണകര്‍ത്താക്കള്‍ ഈ വെല്ലുവിളി ഏറ്റെടുക്കുന്നു. നാടിനെ മാലിന്യത്തില്‍നിന്ന് രക്ഷപ്പെടുത്താന്‍ ഫലപ്രദമായി നടപടിയെടുക്കും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

No comments:
Post a Comment