സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

WATCH LIVE HAJJ CLICK HERE

Saturday, October 1, 2011

മംഗലാപുരത്ത് നിന്ന് ദുബായിലേക്കുള്ള മൂന്ന് വിമാനങ്ങല്‍ റദ്ദാക്കി: യാത്രക്കാര്‍ വിഷമത്തില്‍

കാസര്‍കോട്: ഒക്ടോബര്‍ നാല്, അഞ്ച്, ആറ് എന്നീ തീയതികളിലായി മംഗപുരത്ത് നിന്ന് ദുബായിലേക്ക് രാത്രി 9.30 മണിക്ക് സര്‍വ്വീസ് നടത്തേണ്ട വിമാനങ്ങള്‍ റദ്ദാക്കിയിരിക്കുകയാണ്. ഈ ദിവസങ്ങളില്‍ യാത്ര ചെയ്യുവാന്‍ നേരത്തെ ടിക്കറ്റ് കരസ്ഥമാക്കിയവര്‍ ഇപ്പള്‍ വിഷമത്തിലാണ്. മംഗലാപുരത്ത് നിന്ന് ദുബായിലേക്കുള്ള സര്‍വ്വീസ് ആരംഭിച്ചതിന് ശേഷം ആദ്യമായാണ് മൂന്ന് വിമാനങ്ങള്‍ ഒന്നിച്ച് റദ്ദാക്കിയത്. നേരത്തെ നിശ്ചയിച്ച ടിക്കറ്റെടുത്ത യാത്രക്കാര്‍ക്ക് ഇത് ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും മറ്റ് സ്വകാര്യ കമ്പനികള്‍ നിരക്ക് വര്‍ദ്ധിപ്പിച്ച് യാത്രക്കാരെ ചൂഷണം ചെയ്യുകയാണ് വിമാനം റദ്ദാക്കല്‍ നടപടിയിലുടെ ഉണ്ടാകാന്‍ പോകുന്നത്.
മൂന്ന് വിമാനങ്ങള്‍ റദ്ദാക്കാനുള്ള തീരുമാനം ഉടന്‍ പരിശോധിക്കണമെന്ന് എയര്‍ ഇന്ത്യ ചീഫ് കൊമേര്‍ഷ്യല്‍ താരാനായ്ഡുവിന് അയച്ച സന്ദേശത്തില്‍ കേരള ഓഫ് ട്രാവല്‍സ് എജന്‍സി സംസ്ഥാന വൈസ് പ്രസിഡന്റ് എ.എന്‍ സുലൈമാന്‍ ആവശ്യപ്പെട്ടു. ഇത് മംഗലാപുരം വിമാനത്താവളത്തോട് കാട്ടുന്ന അനീതി കൂടിയാണ്. അന്നേ ദിവസങ്ങളില്‍ യാത്ര ചെയ്യേണ്ടവര്‍ക്ക് സൗകര്യമുള്ള മറ്റ് ദിവസങ്ങളില്‍ രാവിലെ 11.30 മണിക്ക് സര്‍വ്വീസ് നടത്തുന്ന വിമാനങ്ങളില്‍ സീറ്റ് അനുവദിക്കുമെന്ന് എയര്‍ ഇന്ത്യ വൃത്തങ്ങള്‍ അറയിച്ചു. ചൊവ്വ, ബുധന്‍, വ്യാഴം എന്നീ ദിവസങ്ങളിലെ IX813ാം നമ്പര്‍ വിമാനങ്ങളാണ് റദ്ദാക്കുന്നത്. വിമാന ജീവനക്കാര്‍ കൂട്ടതോടെ അവധിയില്‍ പ്രവേശിച്ചതാണ് റദ്ദാക്കലിന് കാരണമെന്ന് പറയുന്നു.

No comments: