താജ്മഹലിന് ആയുസ് ഇനി 5 വര്‍ഷം കൂടി?
ತಾಜ್ ಮಹಲ್ ಇನ್ನು 5 ವರ್ಷ ಮಾತ್ರ?
ആഗ്ര: താജ്മഹലിന് ഇനി 5 വര്‍ഷം കൂടിമാത്രമേ ആയുസുള്ളുവെന്ന് റിപ്പോര്‍ട്ടുകള്‍. 358 വര്‍ഷം പഴക്കമുള്ള ലോകാത്ഭുതങ്ങളില്‍ ഒന്നായ ഈ പ്രണയസ്മാരകത്തിന്റെ അടിത്തറ നാശത്തിന്റെ വക്കിലാണെന്നും ഒപ്പംതന്നെ, അന്തരീക്ഷ മലിനീകരണവും യമുനാനദി മലിനമാകുന്നതും വരളുന്നതുമെല്ലാം താജ്മഹലിനെ നാശത്തിലേയ്ക്ക് നയിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പരമാര്‍ശിക്കുന്നത്. മഹലിനുള്ളിലെ ശവകുടീരത്തിന്റെ ഭാഗങ്ങളിലും 4 മിനാരങ്ങളിലും വിള്ളലുകള്‍ വീണതായും മിനാരങ്ങള്‍ ചരിയുന്നതായും കണ്ടെത്തിയിട്ടുണ്ട്. മലിനീകരണം കാരണം താജമഹല്‍ നിര്‍മ്മിച്ചിരിക്കുന്ന വെളുത്ത മാര്‍ബിളിന്റെ തിളക്കം നഷ്ടപ്പെടുകയും നിറം മാറുകയും ചെയ്യുന്നുണ്ട്. ഇതിനെതിരെ ആര്‍ക്കിയോളജിക്കല്‍ അധികൃതര്‍ മണ്ണുകൊണ്ടുള്ള ഒരു തരം ചികിത്സ നടത്താന്‍ നേരത്തേ പദ്ധതിയിട്ടിരുന്നു.

No comments:
Post a Comment