സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

WATCH LIVE HAJJ CLICK HERE

Thursday, October 13, 2011

മദീനയില്‍ മലയാളി അന്തരിച്ചു




മദീന: കണ്ണൂര്‍ കാഞ്ഞിരോട് അഹമ്മദിന്റെയും ഖദീജയുടെയും മകന്‍ ഇസ്മയില്‍ (42) ഹൃദയാഘാതത്തെ  തുടര്‍ന്ന് മദീനയില്‍ അന്തരിച്ചു. നാട്ടില്‍ നിന്നെത്തിയ ഹാജിമാരെ കാണുന്നതിന് വ്യാഴാഴ്ച രാവിലെ അവരുടെ താമസ സ്ഥലത്തെത്തിയ അദ്ദേഹം കുഴഞ്ഞു വീണതിനെ തുടര്‍ന്ന് അല്‍ അന്‍സാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഫൗസിയയാണ് ഭാര്യ. മക്കള്‍: ഫൈസല്‍, ഫസീല നസീര്‍, സഅത്. നാല് സഹോദരന്മാരും മൂന്നു സഹോദരിമാരുമുണ്ട്. മദീനയില്‍  നിന്ന് 20 കി.മീ. അകലെ ദഈസ എന്ന സ്ഥലത്ത് സ്വന്തമായി ബൂഫിയ നടത്തിയിരുന്ന ഇദ്ദേഹം കഴിഞ്ഞ പതിനാറു വര്‍ഷമായി വിദേശത്താണ്. നിയമ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി മ്മദീനയില്‍ തന്നെ ഖബറടക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതായി ശരീഫ് കാസര്‍കോട്, മുഹമ്മദ് ബാഖവി മുണ്ടംബ്ര എന്നിവര്‍ പറഞ്ഞു.

No comments: