ഏറ്റവും വലിയ യാത്രാവിമാനം അടിയന്തര ലാന്‍ഡിങ്
നടത്തി

ഹൈദരാബാദ്: ലോകത്തെ ഏറ്റവും വലിയ യാത്രാവിമാനമായ എയര്‍ബസ് എ-380 ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി. ബാങ്കോക്കില്‍ നിന്ന് ദുബായിലേക്ക് പോവുകയായിരുന്ന വിമാനം പുലര്‍ച്ചെ 3.40 ഓടെയായിരുന്നു അടിയന്തര ലാന്‍ഡിങ് നടത്തിയതെന്ന് വിമാനത്താവള അധികൃതര്‍ പറഞ്ഞു. 481 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു.
സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം അടിയന്തരമായി നിലത്തിറക്കിയതെന്ന് പൈലറ്റ് അറിയിച്ചു. ആദ്യം ചെന്നൈ വിമാനത്താവളത്തില്‍ ലാന്‍ഡിങിന് അനുമതി തേടിയെങ്കിലും റണ്‍വേ ഒഴിവില്ലാത്തതിനാല്‍ വിമാനം ഹൈദരബാദില്‍ നിന്ന് 20 കി.മീ. അകലെ ഷംഷാബാദിലെ രാജിവ് ഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ ഇറക്കുകയായിരുന്നു.
മുഴുവന്‍ യാത്രക്കാരെയും ഹൈദരാബാദ് -ദുബായ് വിമാനങ്ങളില്‍ കയറ്റിവിടാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തിട്ടുണ്ട്.
No comments:
Post a Comment