ലോകത്തിലെ ഏറ്റവും വില കുറഞ്ഞ ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ പുറത്തിറക്കി; വില 2999/-
കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയമാണ് ആകാശ് എന്ന പേരില്‍ ലോകത്തെ ഏറ്റവും വില കുറഞ്ഞ ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ പുറത്തിറക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് പാഠഭാഗങ്ങള്‍ ഡൗണ്‍ലോഡ് ചെയ്‌തെടുക്കുന്നതിനു കഴിയും വിധമാണ് ടാബ്‌ലറ്റ് നിര്‍മ്മിച്ചിരിക്കുന്നത്.
ഒരു കോടി ഇരുപത് ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാനായി ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ ആവശ്യമാണ്. അതിനാല്‍ ഘട്ടം ഘട്ടമായി ഇനിയും വില കുറക്കാനാകുമെന്നാണു സര്‍ക്കാരിന്റെ കണക്ക് കൂട്ടല്‍.

No comments:
Post a Comment