ജി അഴിമതി: ചിദംബരത്തെ പ്രതിചേര്‍ക്കണമെന്ന ഹര്‍ജി എട്ടിന് പരിഗണിക്കും

ന്യൂഡല്‍ഹി: 2 ജി സ്‌പെക്ട്രം അഴിമതിക്കേസില്‍ അന്ന് ധനമന്ത്രിയായിരുന്ന പി.ചിദംബരത്തിനും മുഖ്യ പങ്കുണ്ടെന്നും അതിനാല്‍ അദ്ദേഹത്തെയും കേസില്‍ പ്രതി ചേര്‍ക്കണമെന്നും ആവശ്യപ്പെടുന്ന ഹര്‍ജി പരിഗണിക്കുന്നത് സിബിഐ പ്രത്യേക കോടതി നവംബര്‍ എട്ടിലേയ്ക്ക് മാറ്റി. ഇക്കാര്യത്തില്‍ സുപ്രീം കോടതിയുടെ വിധി വന്നശേഷം തീരുമാനമെടുക്കാമെന്ന് കോടതി പറഞ്ഞു. ജനതാ പാര്‍ട്ടി നേതാവ് സുബ്രമണ്യം സ്വാമിയാണ് ഹര്‍ജി സമര്‍പ്പിച്ചത്. ജഡ്ജി ഒ.പി.സെയ്‌നിയാണ് ഹര്‍ജി പരിഗണിക്കുന്നത്.
No comments:
Post a Comment