മദനിയെ നവംബര്‍ 12 ന് ഹാജരാക്കാന്‍ കോയമ്പത്തൂര്‍ കോടതി

കോയമ്പത്തൂര്‍ : കോയമ്പത്തൂര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിയെ നവംബര്‍ 12 ന് ഹാജരാക്കണമെന്ന് കോയമ്പത്തൂര്‍ കോടതി നിര്‍ദ്ദേശിച്ചു. മദനിയെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കേണ്ടതായിരുന്നു. അഭിഭാഷകരുടെ സമരം മൂലം കോയമ്പത്തൂര്‍ കോടതിയുടെ നടപടികള്‍ അവതാളത്തിലായതിനാല്‍ ഇതിന് സാധിച്ചില്ല. ഇതിനെത്തുടര്‍ന്നാണ് കോടതി പുതിയ തീയതി അനുവദിച്ചത്. ആരോഗ്യകാരണങ്ങളാല്‍ മദനിയെ ഹാജരാക്കാനാകില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ബോധിപ്പിച്ചിരുന്നെങ്കിലും കോടതി ഈ അപേക്ഷ തള്ളുകയായിരുന്നു.
No comments:
Post a Comment