സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

WATCH LIVE HAJJ CLICK HERE

Friday, September 16, 2011

തക്കാളിയുദ്ധം ബാംഗ്ലൂരില്‍ വേണ്ട: മുഖ്യമന്ത്രി സദാനന്ദ ഗൗഡ
www.pavoornews.blogspot.com

ബാംഗ്ലൂര്‍: സ്‌പെയിനിലെ വാര്‍ഷിക തക്കാളിയുത്സവമായ 'ലാ ടൊമാറ്റിന'യുടെ ചുവടുപിടിച്ച് ബാംഗ്ലൂരിലും തക്കാളികൊണ്ട് യുദ്ധം നടത്താനൊരുങ്ങിയവര്‍ക്ക് ഫലം നിരാശയായി. ബാംഗ്ലൂരിലെ ലാ ടൊമാറ്റിന ഉത്സവം റദ്ദാക്കിയതായി കര്‍ണാടക മുഖ്യമന്ത്രി സദാനന്ദ ഗൗഡ പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 18ന് ഞായറാഴ്ച ബാംഗ്ലൂരിലെ പാലസ് ഗ്രൗണ്ടില്‍ തക്കാളി യുദ്ധം നടത്താനായിരുന്നു പദ്ധതിയിട്ടിരുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ഹിന്ദിച്ചിത്രമായ 'സിന്ദഗി നാ മിലേംഗി ദൊബാര'യാണ് തക്കാളിയുത്സവമായ ലാ ടൊമാറ്റിനയെ ഇന്ത്യയില്‍ ആവേശമാക്കി മാറ്റിയത്. ടണ്‍കണക്കിന് തക്കാളി പരസ്പരം എറിഞ്ഞ് കളിക്കുന്നതാണ്‌ തക്കാളിഉത്സവം. തക്കാളിയുത്സവം ഇതിനകം തന്നെ ചൂടന്‍ ചര്‍ച്ചാവിഷയമായിട്ടുണ്ട്. ജനങ്ങളുടെ ഭക്ഷണത്തിനായി നാട്ടില്‍ കര്‍ഷകര്‍ അത്യദ്ധ്വാനം ചെയ്യുന്നത് യുവാക്കള്‍ ഓര്‍ക്കണമെന്നും പാശ്ചാത്യ സംസ്‌കാരത്തെ അനുകരിച്ച് തക്കാളി ഉത്സവം നടത്തി കര്‍ഷകരുടെ കഠിനാധ്വാനത്തെ പാഴാക്കികളയരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ വിഷയം സജീവചര്‍ച്ചയായിരിക്കുകയാണ്.

No comments: