എം.എല്‍.എ വാക്ക് പാലിച്ചു; പി.ബി അബ്ദുള്‍ റസാഖിന്റെ ശമ്പളവും ആനുകൂല്യങ്ങളും പാവങ്ങള്‍ക്ക്
കാസര്‍കോട്: മഞ്ചേശ്വരം എം.എല്‍.എ പി.ബി. അബ്ദുള്‍ റസാഖ് തിരഞ്ഞെടുപ്പ് സമയത്ത് ജനങ്ങള്‍ക്ക് നല്‍കിയ വാക്ക് പാലിച്ചു. എം.എല്‍.എ എന്ന നിലയില്‍ കിട്ടുന്ന ശമ്പളവും മറ്റ് ആനുകൂല്യങ്ങളും പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യുമെന്നാണ് പി.ബി. അബ്ദുള്‍ റസാഖ് വാഗ്ദാനം ചെയ്തിരുന്നത്. ഇതനുസരിച്ച് അദ്ദേഹത്തിന്റെ ആദ്യ ശമ്പളവും ആനുകൂല്യങ്ങളും തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്ററിന് കൈമാറി. ഇനിയുള്ള ശമ്പളവും ആനുകൂല്യവും മഞ്ചേശ്വരം മണ്ഡത്തിലെ പാവപ്പെട്ട രോഗികള്‍ക്ക് നല്‍കുമെന്നും പി.ബി. അബ്ദുള്‍ റസാഖ് പറഞ്ഞു.
തിരഞ്ഞെടുപ്പ് കാലത്ത് താന്‍ എം.എല്‍.എയായി തിരഞ്ഞെടുക്കപ്പെട്ടാല്‍ ഒരു ആനുകൂല്യവും സ്വീകരിക്കില്ലെന്നും തന്റെ പ്രവര്‍ത്തനം മുഴുവന്‍ പ്രതിഫലമില്ലാതെ ജനങ്ങള്‍ക്ക് വേണ്ടി മാറ്റിവെയ്ക്കുമെന്നും അറിയിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും മണ്ഡലത്തിലെ 56 പേര്‍ക്ക് ഇതിനകം സഹായമെത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മണ്ഡലത്തിലെ എല്ലാ ജനങ്ങളുടെയും അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്ന ഉദ്ദേശ്യത്തോടെ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും ജനസമ്പര്‍ക്ക പരിപാടി ആരംഭിച്ചിട്ടുണ്ട്.
പെന്‍ഷന്‍, റേഷന്‍കാര്‍ഡ്, കുടിവെള്ള വിതരണം, വൈദ്യുതി പ്രശ്‌നം, വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങി എല്ലാ വിധ പ്രശ്‌നങ്ങള്‍ക്കും പരിഹാരമെന്നനിലയിലാണ് ജനസമ്പര്‍ക്ക പരിപാടി നടത്തുന്നത്. മണ്ഡലത്തിലെ മുഴുവന്‍ ഉദ്യേഗസ്ഥരെയും, ജനപ്രതിനിധികളെയും സഹകരിപ്പിച്ചുകൊണ്ടാണ് ജനസമ്പര്‍ക്ക പരിപാടി നടത്തുന്നത്. കക്ഷി രാഷ്ട്രീയ-മത-ജാതി ഭേദമില്ലാതെയാണെന്ന് തന്റെ ശമ്പളവും ആനുകൂല്യങ്ങളും പാവങ്ങള്‍ക്ക് നല്‍കുന്നതെന്നും എം.എല്‍.എ കൂട്ടിചേര്‍ത്തു.

No comments:
Post a Comment