സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

WATCH LIVE HAJJ CLICK HERE

Monday, September 26, 2011

ഹജ്ജ് തീര്‍ത്ഥാടകര്‍ക്കുള്ള നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.

കൊണ്ടോട്ടി: ഈ വര്‍ഷം ഹജ്ജിന് പോകുന്ന തീര്‍ത്ഥാടകര്‍ക്കുള്ള നിര്‍ദേശങ്ങള്‍ സംസ്ഥാന ഹജ്ജ്കമ്മിറ്റി പുറപ്പെടുവിച്ചു. തീര്‍ത്ഥാടകര്‍ മൂന്ന് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ കൊണ്ടുവരണം. ഫോട്ടോയുടെ പിന്‍വശത്ത് പേരും കവര്‍ നമ്പറും എഴുതണം. പുറപ്പെടുന്ന ഹജ്ജ് വിമാന തീയ്യതിയുടെ തലേന്ന് വൈകീട്ട് അഞ്ചുമണിക്ക് മുമ്പേ കരിപ്പൂര്‍ ഹജ്ജ്ഹൗസിലെത്തി യാത്രാരേഖകള്‍ ഏറ്റുവാങ്ങണം. നിശ്ചിത സമയത്തിനകം റിപോര്‍ട്ട് ചെയ്യാത്തവരുടെ യാത്ര മുടങ്ങും.
ഹജ്ജ് കമ്മിറ്റി അനുവദിച്ച കാറ്റഗറിക്കനുസരിച്ച് പണം അടച്ച പേ ഇന്‍ സ്ലിപ്പിന്റെ പില്‍ഗ്രിം കോപ്പിയും ഹജ്ജ് കമ്മിറ്റിയില്‍ നിന്ന് കവര്‍ നമ്പര്‍ അറിയിച്ചയച്ച കത്തും ഹാന്‍ഡ്ബാഗില്‍ കരുതണം. ഉപയോഗിക്കുന്ന അത്യാവശ്യ മരുന്നുകളും ഡോക്ടറുടെ കുറിപ്പും ഹാന്‍ഡ്ബാഗില്‍ കൊണ്ടുപോകാം. പ്രതിരോധ കുത്തിവെപ്പ് നടത്തിയ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് കൈവശം കരുതണം
ഒരാള്‍ക്ക് ഹാന്റ്ബാഗ് ഉള്‍പ്പെടെ 55 കിലോഗ്രാം ലഗേജ് മാത്രമേ കൊണ്ടുപോകാന്‍ അനുവാദമുള്ളൂ. ഹാന്റ്ബാഗിന്റെ തൂക്കം 10 കിലോഗ്രാമില്‍ കൂടാന്‍ പാടില്ല. 45 കിലോ ലഗേജ് രണ്ട് ബാഗുകളിലായിരിക്കണം. ബാഗിന്റെ തൂക്കം ഒന്ന് 25ലും രണ്ടാമത്തേത് 20 കിലോഗ്രാമിലും കൂടാന്‍ പാടില്ല ലഗേജുകളില്‍ പേരും കവര്‍ നമ്പറും വിലാസവും വ്യക്തമായി ഇംഗ്ലീഷില്‍ എഴുതണം. ഫോട്ടോ പതിക്കുന്നതും ഗുണകരമാകും.
തീര്‍ത്ഥാടകരെ അനുഗമിക്കുന്നവരെ വിമാനത്താവളത്തിലേക്ക് പ്രവേശിപ്പിക്കില്ല. ഇവര്‍ ക്യാമ്പില്‍ വെച്ചുതന്നെ യാത്രയയച്ച് മടങ്ങണം. തീവണ്ടിമാര്‍ഗം വരുന്നവര്‍ക്ക് ഫറോക്ക് റെയില്‍വെ സ്‌റ്റേഷനിലിറങ്ങി രാമനാട്ടുകര വഴി ഹജ്ജ് ക്യാമ്പിലെത്താം.

No comments: