സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

WATCH LIVE HAJJ CLICK HERE

Saturday, September 17, 2011

ശിഹാബ് തങ്ങള്‍ നിലകൊണ്ടത് മതസൗഹാര്‍ദത്തിന് -കൈതപ്രം
ചെര്‍ക്കള: പരിചയപ്പെടുന്നവരോട് സൗമ്യമായ ഭാഷയില്‍ സംസാരിക്കുകയും സ്‌നേഹവാത്സല്യം കാണിക്കുകയും ചെയ്ത ആദരണീയ വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു പാണക്കാട് മുഹമ്മദലി ശിബാബ് തങ്ങളെന്ന് ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി പറഞ്ഞു. മുസ്‌ലീംലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശിഹാബ് തങ്ങളുടെ രണ്ടാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച്‌ ചെര്‍ക്കളയില്‍ നടന്ന സ്മൃതിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാബറി മസ്ജിദ് തകര്‍ത്ത വേളയില്‍ കേരളത്തില്‍ വര്‍ഗീയ ലഹള ഇല്ലാതിരുന്നത് തങ്ങളുടെ ഇടപെടല്‍ മൂലമാണ്. മതസൗഹാര്‍ദ്ദത്തിന് വേണ്ടി നിലകൊണ്ട നേതാവായതുകൊണ്ടാണ് മരണശേഷവും കക്ഷി-മത-ജാതി ഭേദമന്യേ എല്ലാവരുടെയും മനസ്സില്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ നിറഞ്ഞുനില്ക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുള്ള അധ്യക്ഷനായി. ടി.എ.അഹമ്മദ് കബീര്‍ എം.എല്‍.എ അനുസ്മരണ പ്രഭാഷണം നടത്തി. മുസ്‌ലിംലീഗുമായി അകന്ന കാലങ്ങളില്‍ പോലും പ്രസിഡന്റായിരുന്ന ശിഹാബ് തങ്ങളുമായി ഏറെ സൗഹൃദത്തിലായിരുന്നുവെന്ന് ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ് പറഞ്ഞു. സാമ്രാജ്യത്വ ശക്തികള്‍ക്കെതിരായ പോരാട്ടത്തിന് കമ്മ്യൂണിസ്റ്റിനൊപ്പം ലീഗും ഒന്നിച്ചുനില്ക്കണമെന്ന് സി.പി.എം നേതാവ് ഇ.പി.ജയരാജന്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. സി.എം.പി നേതാവ് സി.പി.ജോണും പ്രസംഗിച്ചു. മുസ്‌ലിംലീഗ് സംസ്ഥാന ട്രഷറര്‍ ഹമീദലി ഷംനാട്, എം.എല്‍.എമാരായ എന്‍.എ.നെല്ലിക്കുന്ന്, പി.ബി.അബ്ദുള്‍ റസാഖ്, ദളിത് ലീഗ് നേതാവ് യു.സി.രാമന്‍ എന്നിവരും പങ്കെടുത്തു. ജില്ലാ ജനറല്‍ സെക്രട്ടറി എം.സി.ഖമറുദ്ദീന്‍ സ്വാഗതവും സി.ടി.അഹമ്മദലി നന്ദിയും പറഞ്ഞു.

No comments: