സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

WATCH LIVE HAJJ CLICK HERE

Saturday, September 24, 2011

നാസ ഉപഗ്രഹം ഭൂമിയില്‍ ഇടിച്ചിറങ്ങി

വാഷിങ്ടണ്‍: യു.എസ് ബഹിരാകാശ ഏജന്‍സി നാസയുടെ പ്രവര്‍ത്തന രഹിതമായ യു.എ.ആര്‍.എസ് ഉപഗ്രഹം ഭൂമിയില്‍ ഇടിച്ചിറങ്ങി. ഇന്നു പുലര്‍ച്ചെയാണ് ഉപഗ്രഹം ഭൂമിയില്‍ പതിച്ചത് എന്നു നാസ സ്ഥിരീകരിച്ചു. എന്നാല്‍ ഉപഗ്രഹം പതിച്ച സ്ഥലമോ അവശിഷ്ടങ്ങളോ ഇതുവരെ കണ്ടെത്താനായിട്ടില്ല.
ഒരു ബസിനോളം വലുപ്പവും 20 വര്‍ഷം പഴക്കവുമുള്ള ഈ ഉപഗ്രഹത്തിന് ആറര ടണ്‍ ഭാരമുണ്ട്. 35 അടിയാണ് നീളം.15 അടി വീതിയും.

ബഹിരാകാശത്ത് നിന്ന് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് കടന്ന ഉപഗ്രഹം കാനഡയ്ക്കും ആഫ്രിക്കയ്ക്കും പുറമേ പസിഫിക്, അറ്റ്‌ലാന്റിക് , ഇന്ത്യന്‍ മഹാസമുദ്രങ്ങള്‍ക്കും   മുകളിലൂടെ കടന്നുപോയതായി കണ്ടെത്തിയിട്ടുണ്ട്. ഉപഗ്രഹം അന്തരീക്ഷത്തിലേക്ക് കടന്ന സ്ഥലവും സമയവും സ്ഥിരീകരിക്കാന്‍ നാസാ വിദഗ്ധര്‍ ശ്രമം തുടരുകയാണ്.

1991ല്‍ 75 കോടി ഡോളര്‍ മുടക്കി നാസ അയച്ച അപ്പര്‍ അറ്റ്‌മോസ്ഫിയര്‍ റിസര്‍ച് സാറ്റലൈറ്റ് (യുഎആര്‍എസ്) ആണ് ഭൂമിയില്‍ പതിച്ചത്. ഇന്ധനം തീര്‍ന്നതോടെ 2005ല്‍ ഇതിന്റെ ആയുസ് തീര്‍ന്നതാണ്.

No comments: