യുഎസ് സഖ്യരാജ്യമല്ലാതാകുമെന്ന് പാകിസ്താന്റെ മുന്നറിയിപ്പ്
ന്യൂയോര്‍ക്ക്: പാകിസ്താനെ പരസ്യമായി വിമര്‍ശിക്കുന്നത് തുടരുന്ന പക്ഷം യുഎസിന് സഖ്യരാജ്യമെന്ന പദവി നഷ്ടമാകുമെന്ന് പാകിസ്താന്‍ മുന്നറിയിപ്പ് നല്‍കി. ഭീകരര്‍ക്കെതിരെയുള്ള പോരാട്ടവുമായി ബന്ധപ്പെട്ടു പാകിസ്താനെതിരെ പരസ്യവിമര്‍ശനം നടത്തുന്നതിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് പാക് വിദേശകാര്യമന്ത്രി ഹിന റബ്ബാനി ഖര്‍ ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇങ്ങനെ തുറന്നടിച്ചത്. പാകിസ്താനെയും പാക് ജനതയേയും ഒറ്റപ്പെടുത്താന്‍ യുഎസ് ശ്രമിക്കരുത്. അങ്ങനെ ചെയ്താല്‍ അതിന്റെ വില ആ രാജ്യം നല്‍കേണ്ടിവരുമെന്നും റബ്ബാനി ന്യൂയോര്‍ക്കില്‍ വെച്ച് പറഞ്ഞു. പാക്ക് ചാരസംഘടനയായ ഐഎസ്‌ഐയ്ക്കു ഹഖാനി ശൃംഖലയുമായി അടുത്ത ബന്ധമുണ്ടെന്ന യുഎസ് അഡ്മിറല്‍ മൈക്ക് മുള്ളന്റെ പ്രസ്താവനയോടു പ്രതികരിക്കുകയായിരുന്നു അവര്‍.
''പരസ്പരം കുറ്റപ്പെടുത്തുന്നത് കൊണ്ട് പരിഹാരങ്ങള്‍ ഉണ്ടാകാന്‍ പോകുന്നില്ല. ഭീകരതക്കെതിരെ പോരാടുന്ന ഒരു രാജ്യമാണ് നമ്മുടെ ആവശ്യം'' ഇന്ത്യയിലെ ഒരു വാര്‍ത്താ ചാനലിന് നല്‍കിയ മറ്റൊരു അഭിമുഖത്തില്‍ റബ്ബാനി വ്യക്തമാക്കി.
അതേ സമയം ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.എം.കൃഷ്ണ റബ്ബാനിയുമായി കൂടിക്കാഴ്ച നടത്തി. യുഎന്‍ പൊതു സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന സാര്‍ക്ക് വിദേശകാര്യമന്ത്രിമാരുടെ സമ്മേളനത്തിനിടെയായിരുന്നു നേതാക്കളുടെ കൂടിക്കാഴ്ച.

No comments:
Post a Comment