സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

WATCH LIVE HAJJ CLICK HERE

Friday, September 16, 2011

എഞ്ചിന്‍ തകരാര്‍: സലാലയില്‍ എയര്‍ഇന്ത്യാ വിമാനം അടിയന്തിരമായി താഴെയിറക്കി

സലാല: എഞ്ചിന്‍ തകരാറിനെത്തുടര്‍ന്ന്‌ എയര്‍ ഇന്ത്യാ വിമാനം അടിയന്തിരമായി താഴെയിറക്കി. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന്‌ അധികൃതര്‍ അറിയിച്ചു. കൊച്ചിയില്‍ നിന്ന്‌ തിരുവനന്തപുരം വഴി പുറപ്പെട്ട ഐ.എക്സ് 465 വിമാനമാണ്‌ അപകടത്തില്‍പ്പെട്ടത്. ഇന്ന് രാവിലെ ഒമാന്‍ സമയം 11.30ഓടെ വിമാനത്താവളത്തിലിറങ്ങുന്നതിന് തൊട്ടുമുമ്പാണ് എഞ്ചിന്‍തകരാര്‍ ശ്രദ്ധയില്‍പെട്ടത്. അടിയന്തരഘട്ടം നേരിടാന്‍ വിമാനത്താനത്താവളത്തില്‍ ഫയര്‍എഞ്ചിനുകളും ആംബുലന്‍സുകളും സജ്ജമാക്കിയിരുന്നു. വിമാനത്തിന് സുരക്ഷിതമായി ലാന്‍ഡിങ് നടത്താന്‍ കഴിഞ്ഞതോടെയാണ് ആശങ്കകള്‍ക്ക് വിരാമമായത്. ടെര്‍മിനലിന് അടുത്തേക്ക് പോകാതെ റണ്‍വേക്കടുത്ത് തന്നെ നിര്‍ത്തിയിട്ടാണ് വിമാനത്തില്‍ നിന്ന് യാത്രക്കാരെ ഇറക്കിയത്. ഇതിനാല്‍ യാത്രക്കാര്‍ക്ക് ഏറെ സമയം വിമാനത്താവളത്തില്‍ തന്നെ കഴിച്ചു കൂട്ടേണ്ടി വന്നുവെന്നതൊഴിച്ചാല്‍ അത്യാഹിതങ്ങളോന്നും സംഭവിച്ചില്ല.

No comments: