സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

WATCH LIVE HAJJ CLICK HERE

Tuesday, September 20, 2011

ജിദ്ദാ ടവറിന് വേഗത്തില്‍ ലൈസന്‍സ് നല്‍കണം: വലീദ് രാജകുമാരന്‍

ജിദ്ദ:വടക്കന്‍ ജിദ്ദയില്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന ജിദ്ദാ ടവറിന് വേഗത്തില്‍ ലൈസന്‍സ് നല്‍കണമെന്ന് പ്രമുഖ വ്യവസായിയും കിങ്ഡം ഹോള്‍ഡിങ് കമ്പനി ചെയര്‍മാനുമായ അല്‍വലീദ് ഇബ്നു തലാല്‍ രാജകുമാരന്‍ ജിദ്ദാ നഗരസഭയോട് ആവശ്യപ്പെട്ടു. പാര്‍പ്പിടങ്ങളും ആശുപത്രികളും പാര്‍ക്കുകളും മസ്ജിദുകളും എല്ലാം അടങ്ങിയ സമ്പൂര്‍ണ നഗരം നിര്‍മ്മിക്കാനാണ് പദ്ദതി.
ലോകത്തെ ഏറ്റവും ഉയരം കൂടിയ ടവറായ ജിദ്ദാ ടവര്‍ പദ്ധതിയിലെ പ്രധാന ആകര്‍ഷണ കേന്ദ്രമാകും. 500 ബില്യന്‍ റിയാലിന്റെ കരുതല്‍ ശേഖരമുള്ള സൌദി ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍ ശക്തമായ ചെറുത്തുനില്പോടെ കരുത്ത് തെളിയിക്കുന്നതായി രാജകുമാരന്‍ അഭിപ്രായപ്പെട്ടു. ജിദ്ദയില്‍ പ്രളയക്കെടുതിക്കിരയായവര്‍ക്ക് അല്‍ വലീദ് ഫൌണ്ടേഷന്‍ ആയിരം കാറുകളും പതിനായിരം എയര്‍ കണ്ടീഷനുകളും റെഫ്രിജറേറ്ററുകളും വാഷിങ് മെഷീനുകളും വിതരണം ചെയ്തിരുന്നു.

No comments: