സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

WATCH LIVE HAJJ CLICK HERE

Friday, September 30, 2011

ഹജ്: ആദ്യസംഘം മദീനയില്‍

മദീന/ മലപ്പുറം: ഇന്ത്യയില്‍നിന്നുള്ള ആദ്യ ഹജ് സംഘത്തിനു മദീനയില്‍ പ്രാര്‍ഥനാനിര്‍ഭരമായ അന്തരീക്ഷത്തില്‍ വരവേല്‍പ്പ്. കോഴിക്കോട് വിമാനത്താവളത്തില്‍നിന്ന് രാവിലെ 10.45ന് പറന്നുയര്‍ന്ന ആദ്യ വിമാനം സൗദി സമയം ഉച്ചയ്ക്ക് 1.45നു മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് രാജ്യന്തര വിമാനത്താവളത്തില്‍ എത്തി. അറിയിച്ചതിലും 20 മിനിറ്റ് വൈകി മദീനയിലെത്തിയ വിമാനത്തില്‍നിന്ന് ആദ്യം പുറത്തിറങ്ങിയത് കോഴിക്കോട് മാവൂര്‍ മഠത്തില്‍ മുഹമ്മദാണ്; വനിതാ തീര്‍ഥാടകരില്‍ കോഴിക്കോട് ഓമശ്ശേരി സ്വദേശിനി ഖദീജയും. മുന്‍ മന്ത്രി കുട്ടി അഹമ്മദ്കുട്ടി ഉള്‍പ്പെടെയുള്ള 300 തീര്‍ഥാടകരാണ് ആദ്യ വിമാനത്തില്‍ ഉണ്ടായിരുന്നത്. കോണ്‍സല്‍ ജനറല്‍ ഫൈസ് അഹമ്മദ് കിദ്വായിയുടെ നേതൃത്വത്തില്‍ തീര്‍ഥാടകരെ സ്വീകരിച്ചു. കരിപ്പൂരില്‍നിന്ന് ഉച്ചയ്ക്ക് 1.45നു പുറപ്പെട്ട രണ്ടാമത്തെ വിമാനം വൈകിട്ട് മദീനയില്‍ എത്തിചേ്ചര്‍ന്നു. കോഴിക്കോട് വിമാനത്താവളത്തില്‍ കേന്ദ്രമന്ത്രി ഇ. അഹമ്മദ് ആദ്യ വിമാനം ഫ്ളാഗ്‌ഒാഫ് ചെയ്തു. സംസ്ഥാന ഹജ് കമ്മിറ്റി അസിസ്റ്റന്‍റ് സെക്രട്ടറി അബൂബക്കര്‍ ചെങ്ങാട്ട്, കേന്ദ്ര ഹജ് കമ്മിറ്റി അംഗം അബ്ദുസ്സമദ് പൂക്കോട്ടൂര്‍, സംസ്ഥാന ഹജ് കമ്മിറ്റി അംഗം തൊടിയൂര്‍ മുഹമ്മദ്കുഞ്ഞു മൗലവി, കലക്ടര്‍ എം.സി. മോഹന്‍ദാസ്, കെ.പി.എ. മജീദ്, പി. അബ്ദുല്‍ ഹമീദ്, എം.സി. മായിന്‍ ഹാജി, കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി തുടങ്ങിയവര്‍ ഫ്ളാഗ്‌ഒാഫ് ചടങ്ങില്‍ പങ്കെടുത്തു. രാവിലെ ഹജ് ഹൗസില്‍ നടന്ന പ്രത്യേക പ്രാര്‍ഥനയ്ക്കു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കി. ഇന്നലത്തെ രണ്ടു വിമാനങ്ങളിലായി 601 തീര്‍ഥാടകരാണ് കോഴിക്കോട് വഴി മദീനയിലേക്കു പോയത്. ഇന്ന് ഒരു വിമാനം മാത്രമേയുള്ളൂ. ഉച്ചയ്ക്ക് 1.10ന് ഉള്ള ഈ വിമാനത്തില്‍ 300 തീര്‍ഥാടകര്‍ യാത്രപുറപ്പെടും. കഴിഞ്ഞ വര്‍ഷത്തേതുപോലെ ഇത്തവണയും കരിപ്പൂരില്‍നിന്നുള്ള വിമാനങ്ങള്‍ മദീനയിലാണ് ഇറങ്ങുന്നത് എന്നതിനാല്‍ തീര്‍ഥാടകര്‍ ഇഹ്റാം വേഷത്തിലല്ല പുറപ്പെടുന്നത്. എന്നാല്‍, മൂന്ന് അഡീഷനല്‍ വിമാനങ്ങള്‍ ജിദ്ദയിലേക്കാകും തീര്‍ഥാടകരെ എത്തിക്കുക. സംസ്ഥാന ഹജ് കമ്മിറ്റി മുഖേന പോകുന്നവരും ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളില്‍നിന്നുള്ള തീര്‍ഥാടകരുമാണ് കോഴിക്കോട് വിമാനത്താവളം വഴി യാത്രപുറപ്പെടുന്നത്. കേരളത്തില്‍നിന്നു മാത്രം സംസ്ഥാന ഹജ് കമ്മിറ്റി മുഖേന 8,446 പേര്‍ ഹജ്ജിനു പോകുന്നുണ്ട്.

No comments: