സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

WATCH LIVE HAJJ CLICK HERE

Friday, September 16, 2011

എസ്.കെ.എസ്.എസ്.എഫിന്റെ ചാനല്‍ ദര്‍ശന ഒരുങ്ങുന്നു


കാസര്‍കോട്: എസ്.കെ.എസ്.എസ്.എഫിന്റെ ചാനല്‍ ദര്‍ശന ഒരുങ്ങുന്നു. ഗാന്ധിജയന്തി ദിനത്തില്‍ ചാനലിന്റെ സംപ്രേക്ഷണം ആരംഭിക്കുമെന്നാണ് ചാനല്‍ പ്രതിനിധികള്‍ പറയുന്നത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ മേല്‍നോട്ടത്തിലാണ് ചാനല്‍ ആരംഭിക്കുന്നത്. ദര്‍ശന ചാനലിന് വേണ്ടിയുള്ള കലാപരിപാടികളുടെ ചിത്രീകരണം കാഞ്ഞങ്ങാട്ടും കാസര്‍കോട്ടുമായി നടന്നുവരികയാണ്. കൈരളി ചാനലിലെ പട്ടുറുമാല്‍ എന്ന സംഗീത പരിപാടിക്ക് നേതൃത്വം നല്‍കിയ മൊയ്തു താഴത്ത് ദര്‍ശന ചാനലിനുവേണ്ടി കുപ്പിവള എന്ന സംഗീത പരിപാടി ഒരുക്കുന്നുണ്ട്. മുഹമ്മദ് അക്രം ആണ് കുപ്പിവളയുടെ നിര്‍മ്മാതാവ്. കുപ്പിവളയുടെ ചിത്രീകരണത്തിനു മുമ്പുള്ള റിഹേഴ്‌സല്‍ കാഞ്ഞങ്ങാട് ടൗണ്‍ ഹാളില്‍ ഞായറാഴ്ച്ച നടന്നു. ഗായകന്‍ താഹിര്‍ പള്ളിപ്പുഴയും, മാപ്പിളപ്പാട്ട് ഗായകന്‍ മജീദ് ആവിയിലും, ജയപാല്‍ കടിക്കാലിലും നേതൃത്വം നല്‍കുന്ന ഒപ്പനയുടെ റിഹേഴ്‌സലാണ് നടന്നത്. ഗായിക നജ്മ കോട്ടപ്പുറവും ഒപ്പന ടീമംഗങ്ങളും റിഹേഴ്‌സലില്‍ പങ്കെടുത്തു. ദര്‍ശന ചാനലിന്റെ പ്രോഗ്രാം തലവന്‍ കൂടിയാണ് മൊയ്തു താഴത്ത്. ദര്‍ശന ചാനലിന്റെ കലാപരിപാടികള്‍ കാസര്‍കോട്ടും അരങ്ങേറി.

No comments: