സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

WATCH LIVE HAJJ CLICK HERE

Saturday, September 24, 2011

ശ്രീലങ്കന്‍ ആകാശത്ത് വര്‍ണവിസ്മയം കാഴ്ചവെച്ച് ടീം മംഗ്ലൂര്‍ മടങ്ങി


മംഗലാപുരം: ആകാശത്ത് വര്‍ണവിസ്മയം കാഴ്ചവെച്ച് ശ്രീലങ്കന്‍ ജനതയുടെ മനംകവര്‍ന്ന പട്ടം പറത്തല്‍ സംഘം ടീം മംഗ്ലൂര്‍ മംഗലാപുരത്ത് മടങ്ങിയെത്തി.

ശ്രിലങ്കയുടെ തെക്കുകിഴക്കന്‍ കടല്‍ത്തീരമായ നെഗോമ്പൊവില്‍ നടന്ന രാജ്യാന്തര പട്ടം പറത്തല്‍ മഹോത്സവത്തിലാണ് ടീം മംഗ്ലൂരിന്റെ പ്രതിഭകളായ ദിനേഷ് ഹൊള്ള, സര്‍വേഷ് റാവു, ശശാങ്ക് ഷെട്ടി, സതീഷ് റാവു എന്നിവര്‍ പങ്കെടുത്തത്.

പട്ടം പറത്തലിന്റെ രാജ്യാന്തര മേളകളില്‍ കൈയടി നേടിയ ഭരതനാട്യം, യക്ഷഗാനം, കഥകളി, ഭൂതക്കോലം, പുഷ്പകവിമാനം തുടങ്ങിയ പട്ടങ്ങളാണ് ശ്രീലങ്കന്‍ ജനതയുടെ മനംകവര്‍ന്നത്. ഇറ്റലിയിലെ സെര്‍വിയയില്‍ ഇക്കൊല്ലം നടക്കുന്ന പട്ടം പറത്തല്‍ രാജ്യാന്തര മേളയിലേക്ക് ടീം മംഗ്ലൂരിന് ക്ഷണം ലഭിച്ചിട്ടുണ്ട്.

No comments: