ഖാസിയുടെ മരണം: സി.ബി.ഐ എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം കടുക്കകല്ലില്‍
കാസര്‍കോട്: ചെമ്പരിക്ക മംഗലാപുരം ഖാസി സി.എം അബ്ദുല്ല മൗലവിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് സി.ബി.ഐ തിരുവനന്തപുരം സോണല്‍ എസ്.പി രഗേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ചെമ്പരിക്ക കടുക്ക കല്ലിലെത്തി.
കോഴിക്കോട്ടെയും പരിയാരത്തേയും ഫോറന്‍സിക് വിദഗ്ദ്ധരും സര്‍ജനും അന്വേഷണ സംഘത്തിലുണ്ട്. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സി.ബി.ഐ സംഘം ചെമ്പരിക്കയിലെത്തിയത്. എസ്.പിയെ കൂടാതെ സി.ബി.ഐ ഡി.വൈ.എസ്.പി നന്ദകുമാര്‍, സി.ഐ ലാസര്‍ മറ്റ് അന്വേഷണ ഉദ്യോഗസ്ഥര്‍ എന്നിവരാണ് സംഘത്തിലുള്ളത്. കടുക്ക കല്ലിലെ അന്വേഷണത്തിന് ശേഷം ഖാസിയുടെ വീട്ടിലെത്തിയും അന്വേഷണം നടത്തും. നേരത്തെ ചോദ്യം ചെയ്ത ചിലരെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്.

No comments:
Post a Comment