സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

WATCH LIVE HAJJ CLICK HERE

Saturday, September 24, 2011

മംഗലാപുരത്ത് കാമ്പസ്സുകള്‍ ലക്ഷ്യം വെച്ച് വ്യേമസേനയുടെ ബൈക്ക് റാലി

മംഗലാപുരം: കാമ്പസ്സുകള്‍ ലക്ഷ്യംവെച്ചുള്ള ഇന്ത്യന്‍ വ്യോമസേനയുടെ ബൈക്ക്‌റാലി നഗരവാസികള്‍ക്ക് ആവേശമായി. പുതിയ തലമുറയെ സേനയിലേക്ക് ആകര്‍ഷിക്കാന്‍ വ്യോമസേനയുടെ ദക്ഷിണ മേഖലാ സെലക്ഷന്‍ ബോര്‍ഡ് ആവിഷ്‌കരിച്ച പദ്ധതി കാമ്പസ്സുകളുടെ മനംകവര്‍ന്നു.

പുതിയ തലമുറയില്‍ വ്യോമസേനയെക്കുറിച്ച് അവബോധം വളര്‍ത്താനും ജോലിക്കൊപ്പം രാജ്യസേവനമെന്ന സന്ദേശം പ്രചരിപ്പിക്കാനും കാമ്പസ്സുകള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനത്തിനാണ് വ്യോമസേന ബൈക്ക്‌റാലി സംഘടിപ്പിക്കുന്നത്.

സെലക്ഷന്‍ ബോര്‍ഡിന്‍ൈറ ദക്ഷിണേന്ത്യന്‍ ആസ്ഥാനമായ മൈസൂരില്‍നിന്ന് ഫ്‌ളാഗ്ഓഫ്‌ചെയ്ത റാലി ബാംഗ്ലൂര്‍, ഗോവ, മുംബൈ, പുണെ, ഹൈദരാബാദ്, ചെന്നൈ, പോണ്ടിച്ചേരി, രാമേശ്വരം, കന്യാകുമാരി, തിരുവനന്തപുരം, കൊച്ചി, കോയമ്പത്തൂര്‍ നഗരങ്ങളില്‍ പര്യടനം പൂര്‍ത്തിയാക്കി മൈസൂരില്‍ സമാപിക്കും.

16 ദിവസം നീണ്ടുനില്‍ക്കുന്ന റാലി 5000 കി.മീ. ദൂരം സഞ്ചരിക്കും. ഐ.വി. റാവുവിന്റെ നേതൃത്വത്തിലുള്ള സംഘത്തില്‍ 16പേരാണുള്ളത്.

നഗരത്തിലെത്തിയ ബൈക്ക്‌റാലിക്ക് സെന്റ് അലോഷ്യസ് കോളേജില്‍ വരവേല്‍പ്പ്‌നല്‍കി. എന്‍.സി.സി. എയര്‍വിങ് മാസ്റ്റര്‍ വാറണ്ട് ഓഫീസര്‍ സുരേഷ് അത്രി സ്വീകരണച്ചടങ്ങിന് നേതൃത്വം വഹിച്ചു. വ്യോമസേനയില്‍ യുവാക്കള്‍ക്കുള്ള അവസരങ്ങളെക്കുറിച്ച് വിശദമായ വിവരങ്ങള്‍ ലഭിക്കുന്ന ലഘുലേഖ കാമ്പസ്സില്‍ വിതരണംചെയ്തു.

No comments: