ആന്റണി പ്രധാനമന്ത്രിയുടെ ചുമതല ലഭിക്കുന്ന ആദ്യ മലയാളി?
ന്യൂ ഡല്‍ഹി: പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനവേളയില്‍ പ്രതിരോധ മന്ത്രി എ.കെ ആന്റണി പ്രധാനമന്ത്രിയുടെ താത്കാലിക ചുമതല വഹിക്കുമെന്ന് റിപ്പോര്‍ട്ട്. ആന്റണിയ്ക്ക് ഇത് ലഭിച്ചാല്‍ പ്രധാനമന്ത്രിയുടെ ചുമതല വഹിയ്ക്കുന്ന ആദ്യ മലയാളി എന്ന ബഹുമതിയും ലഭിക്കും. അടുത്തയാഴ്ചയാണ് പ്രധാനമന്ത്രി മന്‍മോഹന്‍ സിംങും ധനമന്ത്രി പ്രണബും യുഎസ് സന്ദര്‍ശിക്കുന്നത്. ഈ സാഹചര്യത്തിലാണ് എ.കെ. ആന്റണിക്കു പ്രധാനമന്ത്രിയുടെ ചുമതല ലഭിക്കുകയെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മന്‍മോഹനും പ്രണബും കഴിഞ്ഞാല്‍ ഉയര്‍ന്ന പദവിയും ഭരണപരിചയവുമുള്ള നേതാവെന്ന വിശേഷമാണ് എ.കെ ആന്റണിയ്ക്ക് ഭരണച്ചുമതല ലഭിയ്ക്കാനുള്ള സാഹചര്യമൊരുക്കുന്നതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സെപ്റ്റംബര്‍ 21 മുതല്‍ 26 വരെയാണു മന്‍മോഹന്‍ സിങ്ങിന്റെ യുഎസ് സന്ദര്‍ശനം. പ്രണബിന്റേത് 23-25 തീയതികളിലുമാണ്.

No comments:
Post a Comment