സൗദിയില്‍ വിസ കാലാവധി കഴിഞ്ഞവര്‍ ഉടന്‍ രാജ്യം വിടണമെന്ന് അധികൃതര്‍
റിയാദ്: ഹജ്ജ്, ഉംറ വിസയിലെത്തി കാലാവധി കഴിഞ്ഞവര്‍ എത്രയും വേഗം സൗദിയില്‍ നിന്നും വിടണമെന്ന് അധികൃതര്‍ അറിയിച്ചു. അനധികൃതമായി രാജ്യത്തു തങ്ങുന്നവര്‍ക്കു സ്വരാജ്യത്തേയ്ക്കു മടങ്ങുവാന്‍ നല്‍കിയ സമയപരിധി അവസാനിച്ചതിനെ തുടര്‍ന്നാണു മുന്നറിയിപ്പ്. നിയമം ലംഘിച്ചു രാജ്യത്തു കഴിയുന്നവര്‍ക്കെതിരേ ജയില്‍ ശിക്ഷ, പിഴ തുടങ്ങിയ നടപടികള്‍ സ്വീകരിക്കും. ഇത്തരം അനധികൃത താമസക്കാര്‍ക്കു അഭയം നല്‍കുന്ന സ്വദേശികളും വിദേശികളും പതിനായിരം സൗദി റിയാല്‍ പിഴയും തടവു ശിക്ഷയും അനുഭവിക്കേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്‍കി.

No comments:
Post a Comment