സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

WATCH LIVE HAJJ CLICK HERE

Wednesday, September 14, 2011

തൊഴിലാളികളുടെ നീക്കം സുഗമമാക്കാന്‍ ഇന്ത്യ-യുഎഇ കരാറില്‍ ഒപ്പുവച്ചു

ന്യൂഡല്‍ഹി: തൊഴിലാളികളുടെ ഇന്ത്യയില്‍ നിന്ന്‌ യുഎഇയിലേയ്ക്കുള്ള നീക്കം സുഗമമാക്കാന്‍ ഇന്ത്യ-യുഎഇ തൊഴില്‍ കരാറില്‍ ഒപ്പുവച്ചു. പ്രവാസികാര്യവകുപ്പ് മന്ത്രി വയലാര്‍ രവിയും യു.എ.ഇ. തൊഴില്‍വകുപ്പുമന്ത്രി സക്കര്‍ ഖൊബാഷ് സെയീദ് ഖൊബാഷുമാണ്‌ കരാറില്‍ ഒപ്പുവെച്ചത്. യുഎഇയില്‍ തൊഴില്‍ ലഭിക്കാനുള്ള നടപടിക്രമങ്ങള്‍, ജീവനക്കാരുടെയും തൊഴില്‍ദായകരുടെയും ഉത്തരവാദിത്വങ്ങള്‍, തൊഴില്‍ സംബന്ധിച്ച കരാര്‍ ഇരുരാജ്യങ്ങളിലെയും സര്‍ക്കാറിന്റെ ഉത്തരവാദിത്വത്തില്‍ സാക്ഷ്യപ്പെടുത്തല്‍ തുടങ്ങിയ കാര്യങ്ങളാണ്‌ കരാറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തൊഴിലന്വേഷകരുടെ അറ്റസ്റ്റേഷന്‍ പ്രക്രിയ വെബ് അടിസ്ഥാനത്തിലാക്കാന്‍ ഉടന്‍ നടപടിയെടുക്കുമെന്ന്‌ വയലാര്‍ രവി അറിയിച്ചു. ഇരുസര്‍ക്കാറുകളില്‍നിന്നും 3 പ്രതിനിധികള്‍വീതം അടങ്ങിയ സംഘം ധാരണാപത്രത്തിന്റെ മേല്‍നോട്ടം വഹിക്കും. 2006ലും ഇന്ത്യയും യു.എ.ഇ.യും തമ്മില്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചിരുന്നു.

No comments: