കാസര്‍കോട്ടേയും കുമ്പളയിലേയും കവര്‍ച്ചാ കേസുകളില്‍ പ്രതികളെ തിരിച്ചറിഞ്ഞു
കാസര്‍കോട്: കാസര്‍കോട്ടേയും കുമ്പളയിലേയും കവര്‍ച്ചാ കേസുകളില്‍ പ്രതികളായവരെ തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു. ഇവര്‍ക്കെതിരെ കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി. കാസര്‍കോട്ടെ വിക്‌ടോറിയ കോംപ്ലക്‌സില്‍ മൊബൈല്‍ കടയില്‍ നിന്നും ഒന്നര ലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകള്‍ കവര്‍ച്ച ചെയ്ത കേസില്‍ സുള്ള്യ സ്വദേശി അബ്ദുള്‍ റഹ്മാനെ(42) പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇതോടെയാണ് കവര്‍ച്ചക്കാരെ കുറിച്ചുള്ള സൂചനകള്‍ പോലീസിന് ലഭിച്ചത്. അബ്ദുള്‍ റഹ്മാന്റെ മകന്‍ മുഹമ്മദ് ഷെഫീലാണ് കവര്‍ച്ചാ സംഘത്തിലെ മുഖ്യ സൂത്രധാരനെന്ന് പോലീസ് പറഞ്ഞു. ഇവരെ കൂടാതെ പെര്‍വാഡ് സ്വദേശിയായ ഓട്ടോ ഡ്രൈവര്‍, എറണകുളം സ്വദേശിയായ യുവാവ്, കര്‍ണ്ണാട പുത്തൂര്‍ പഞ്ച സ്വദേശി എന്നിവരാണ് കവര്‍ച്ചാ സംഘത്തിലുള്ളത്. ഇവരെ കൂടാതെ കൂടുതല്‍ പ്രതികളും സംഘത്തിലുണ്ടെന്നാണ് സംശയിക്കുന്നത്. സി.ഐ, ടി.പി രഞ്ജിത്തിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കവര്‍ച്ചാ സംഘത്തെ കുറിച്ച് വിവരം ലഭിച്ചത്. കേരളത്തിലെ വിവിധ ജില്ലകളിലും അന്യസംസ്ഥാനങ്ങളിലും ഇവര്‍ നടത്തിയ കര്‍ച്ചകളെ കുറിച്ചുള്ള സൂചനകളും ലഭിച്ചിട്ടുണ്ട്.

No comments:
Post a Comment