സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

WATCH LIVE HAJJ CLICK HERE

Monday, September 26, 2011

സലീംകുമാറിന്റെ കനിവില്‍ അലവിക്കുട്ടി ഒക്ടോബര്‍ നാലിന് ഹജ്ജിന് പുറപ്പെടും

മലപ്പുറം: സിനിമ എന്ന് കേട്ടിണ്ടുണ്ടെന്നല്ലാതെ തോപ്പിലാക്കല്‍ അലവിക്കുട്ടി(71) ഇത് വരെ കണ്ടിട്ടില്ല. എന്നാല്‍ മലയാള സിമിനമയിലെ പ്രമുഖ നടന്‍ തന്റെ മനസിലെ ഏറ്റവും വലിയ ആഗ്രഹം സഫലമാക്കിയ സന്തോഷത്തിലാണിപ്പോള്‍ അലവിക്കുട്ടി. 'ആദാമിന്റെ മകന്‍ അബു'വിലെ നായകന്‍ സലിം കുമാറിന്റെ സഹായത്തോടെയാണ് മലപ്പുറം കോഡൂര്‍ സ്വദേശി വലിയാട് തോപ്പിലാക്കല്‍ അലവിക്കുട്ടി ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ പോകുന്നത്.
ഹജ്ജ് കര്‍മം നിര്‍വഹിക്കാന്‍ ശ്രമിക്കുന്നയാളുടെ വേഷം അവിസ്മരണീയമായി അവതരിപ്പിച്ച് രാജ്യത്തെ മികച്ച നടനുള്ള അവാര്‍ഡ് നേടിയ സലിം കുമാര്‍, മികച്ച നടനു ലഭിച്ച അവാര്‍ഡ് തുക ഉപയോഗിച്ച് ഒരാളെ ഹജ്ജിന് അയക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. തുടര്‍ന്നാണ് അലവിക്കുട്ടിയെ തെരഞ്ഞെടുക്കുന്നത്.
അലവിക്കുട്ടി ഹജ്ജിനെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിയിട്ട് അഞ്ചുവര്‍ഷമായി. അഞ്ച് പെണ്‍മക്കളുടെയും വിവാഹത്തിനുശേഷം തുടങ്ങിയ ആഗ്രഹമാണ്. യതീംഖാന റിസീവറായി ജോലിചെയ്യുന്ന അലവിക്കുട്ടി മിച്ചംവെച്ച് ഇതിനുവേണ്ടി തുക സ്വരൂപിക്കുന്നുമുണ്ട്. സംസ്ഥാന ഹജ്ജ്കമ്മിറ്റി മുഖേന നറുക്കെടുപ്പില്ലാതെ ഹജ്ജിന് അവസരം ലഭിച്ചിരുന്നു. അങ്ങനെ കൈയില്‍ കരുതിയിരുന്ന 31,000 രൂപ അടച്ചസമയത്താണ് അലവിക്കുട്ടിക്ക് സൗഭാഗ്യമായി സലീംകുമാര്‍ എത്തുന്നത്. സലിംകുമാര്‍ 200 പേരെ നറുക്കിട്ടെടുത്താണ് അലവിക്കുട്ടിയെ തിരഞ്ഞെടുത്തത്. അലവിക്കുട്ടി ബാങ്കിലടച്ച 31,000 രൂപയും സലിംകുമാര്‍ തിരിച്ചുനല്‍കി. മറ്റ് മുഴുവന്‍ ചെലവുകളും വഹിക്കാമെന്ന് ഏല്‍ക്കുകയുംചെയ്തു. ഒക്ടോബര്‍ നാലിനാണ് ഇദ്ദേഹം ഹജ്ജിന് പുറപ്പെടുന്നത്.

No comments: