സെപ്റ്റംബര്‍ 27മുതല്‍ അനാവശ്യ എസ്.എം.എസുകള്‍ക്ക് നിയന്ത്രണം
തിരുവനന്തപുരം: മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ആശ്വാസമായി അനാവശ്യ എസ്.എം.എസുകള്‍ നിയന്ത്രിക്കും. ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) കൊണ്ടുവരുന്ന നിയമം സെപ്റ്റംബര്‍ 27ന് പ്രാബല്യത്തില്‍ വരുന്നതോടെ അനാവശ്യ എസ്.എം.എസുകള്‍ ഉപഭോക്താക്കള്‍ക്ക് നിയന്ത്രണവിധേയമാക്കാം. നിയന്ത്രണത്തിന്റെ ആനുകൂല്യം ലഭ്യമാക്കണമെങ്കില്‍ 1909 എന്ന നമ്പരില്‍ എസ്.എം.എസ്.അയക്കുകയോ വിളിക്കുകയോ ചെയ്യുക.
സപ്തംബര്‍ 27 ന് നടപ്പില്‍ വരുന്ന നിയമത്തില്‍ സാധാരണ ഉപയോക്താക്കള്‍ക്ക് ആശ്വാസം പകരുന്ന വ്യവസ്ഥകള്‍ നിരവധിയാണ്. ഏത് ഫോണില്‍ നിന്ന് 1909 എന്ന നമ്പരില്‍ വിളിച്ചോ എസ്.എം.എസ് അയച്ചോ രജിസ്റ്റര്‍ ചെയ്താല്‍ അനാവശ്യ എസ്.എം.എസ്സുകളെ കാര്യക്ഷമമായി നിയന്ത്രിക്കാം. നിലവില്‍ 'ഡുനോട്ട് ഡിസ്റ്റര്‍ബ്' സന്ദേശം അയച്ച് ഈ പ്രശ്‌നം നേരിടുന്നത് ഫലപ്രദമല്ലാത്തതിനാലാണ് ട്രായ് പുതിയ നമ്പര്‍ സംവിധാനം ഏര്‍പ്പെടുത്തുന്നത്. 'പെര്‍ ഡെ പെര്‍ സിം' നിര്‍ദേശമാണ് പുതിയ ഭേദഗതിയുടെ കാതല്‍. ഒരു സിമ്മില്‍നിന്ന് ഒരുദിവസം നൂറില്‍ കൂടുതല്‍ എസ്.എം.എസ് അയക്കാന്‍ കഴിയില്ലെന്നാണ് ഈ നിര്‍ദേശത്തില്‍ പറയുന്നത്. കൂട്ട എസ്.എം.എസ്സിലൂടെ മാര്‍ക്കറ്റിങ് നടത്തുന്ന ചെറുകിട കമ്പനികള്‍ക്ക് ഈ നിര്‍ദേശം പ്രശ്‌നമാകും. എസ്.എം.എസ്സിലൂടെ മാര്‍ക്കറ്റിങ് നടത്തണമെങ്കില്‍ ട്രായിയുടെ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നാണ് മറ്റൊരു നിര്‍ദേശം.

No comments:
Post a Comment