ഇന്ത്യയില്‍ ഒരു ദിവസത്തെ ജീവിതച്ചെലവിന് 25 രൂപ!
ന്യൂഡല്‍ഹി: ഇന്ത്യയിലെ ഒരു ശരാശരി പൗരന്റെ ജീവിതച്ചെലവിന് 25 രൂപ മതി. ഇന്ത്യയിലെ ആസൂത്രണ ബോര്‍ഡ് സുപ്രീം കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നത്. വിലക്കയറ്റം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ദാരിദ്ര്യരേഖ പുനര്‍നിര്‍ണ്ണയം നടത്താന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോര്‍ട്ട് അനുസരിച്ച് ഒരു ഗ്രാമീണന് തന്റെ ഭക്ഷണം, വിദ്യാഭ്യാസം, ആരോഗ്യാവശ്യങ്ങള്‍ക്ക് പ്രതിദിനം 25 രൂപയും നഗരവാസികള്‍ക്ക് പ്രതിദിനം 32 രൂപയും മതിയാകുന്നതാണ്. ഔദ്യോഗീക കണക്കനുസരിച്ച് 37% ജനങ്ങള്‍ മാത്രമാണ് ദാരിദ്ര്യരേഖയ്ക്ക് താഴെ ജീവിക്കുന്നത്. എന്നാല്‍, യഥാര്‍ഥത്തില്‍ രാജ്യത്തെ 77% ജനങ്ങള്‍ ദാരിദ്ര്യം അനുഭവിക്കുന്നവരാണ്. സര്‍ക്കാരില്‍ നിന്നും നേട്ടങ്ങല്‍ ലഭിക്കുന്ന പാവപ്പെട്ടവരുടെ എണ്ണം കുറയ്ക്കുവാനാണ് ഈ പുതിയ കണക്കെന്നും ദരിദ്രരായവരെ തീരുമാനിക്കാനുള്ള വരുമാനപരിധി വളരെ കുറവാണെന്നും വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

No comments:
Post a Comment