സൗദിയില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കി
റിയാദ്: സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്കു വോട്ടവകാശം 2015 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് അബ്ദുല്ല രാജാവ് അറിയിച്ചു. പ്രാദേശിക ഭരണകൂടങ്ങളും ഷുറ കൗണ്‍സിലുമടക്കമുള്ള ഭരണ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്കു പ്രാതിനിധ്യം ലഭിക്കും. ഷുറ കൗണ്‍സില്‍ വാര്‍ഷിക യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തിന്റെ ചരിത്രത്തില്‍ സ്ത്രീകള്‍ക്കു ഭരണ കാര്യങ്ങളില്‍ പ്രാതിനിധ്യം നല്‍കുന്നത് ഇതാദ്യമാണ്. സൗദി അറേബ്യയുടെ സാമൂഹ്യ ജീവിതത്തില്‍ സ്ത്രീകളുടെ പ്രാധാന്യം മനസിലാക്കിയാണു തീരുമാനമെന്നു രാജാവ് അറിയിച്ചു. വോട്ടവകാശം ഇല്ലാത്തതിന്റെ പേരില്‍ സ്ത്രീകള്‍ അവഗണിക്കപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു.

No comments:
Post a Comment