സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

WATCH LIVE HAJJ CLICK HERE

Saturday, September 17, 2011

10 പുതിയ പ്രോജക്ടുകള്‍ നവംബര്‍ മാസത്തോടെ പ്രവര്‍ത്തന സജ്ജമാകും: കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളുടെ കീഴില്‍ 2010-11 സാമ്പത്തിക വര്‍ഷത്തില്‍ തുടങ്ങാന്‍ അനുമതി നല്‍കിയ 10 പുതിയ പ്രോജക്ടുകള്‍ നവംബര്‍ മാസത്തോടെ പൂര്‍ണമായും പ്രവര്‍ത്തന സജ്ജമാകുമെന്ന് വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി അറിയിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളുടെ കീഴില്‍ തുടങ്ങിയ പുതിയ പ്രോജക്ടുകള്‍ അവലോകനം ചെയ്യാനായി വ്യവസായമന്ത്രി വിളിച്ചുചേര്‍ത്ത മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും പൊതുമേഖലാ സ്ഥാപന മേധാവികളുടെയും യോഗത്തിനു ശേഷമാണ് പി.കെ.കുഞ്ഞാലിക്കുട്ടി ഇക്കാര്യം അറിയിച്ചത്.
മുന്‍ സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളുടെ കീഴിലെ 10 പുതിയ പ്രോജക്ടുകളുടെയം പുരോഗതിയില്‍ തൃപ്തനല്ലെന്ന് മന്ത്രി പറഞ്ഞു. വേണ്ടത്ര മുന്നൊരുക്കങ്ങളില്ലാത്തതാണ് പല പ്രോജക്ടുകളും പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാകാതിരിക്കാന്‍ കാരണം. ജനറേറ്റര്‍ വെച്ചാണ് പല പ്രോജക്ടുകളും തുടങ്ങിയത്. കെ.എസ്.ഇ.ബിയില്‍ നിന്ന് പുതിയ പ്രോജക്ടുകള്‍ക്കെല്ലാം വരുന്ന നവംബറിനുള്ളില്‍ വൈദ്യുതി ഉറപ്പാക്കും. കോമളപുരം സ്പിന്നിംഗ് മില്ലില്‍ സ്വകാര്യ പ്രൊമോട്ടേഴ്‌സ് വരുത്തിയ 43 ലക്ഷത്തോളം രൂപയുടെ വൈദ്യുതി കുടിശിക സര്‍ക്കാര്‍ ഇടപെട്ട് തീര്‍ക്കും. ഓട്ടോകാസ്റ്റ് വൈദ്യുതി ബോര്‍ഡിന് നല്‍കാനുള്ള 80 കോടി രൂപയുടെ കുടിശികയ്ക്ക് സര്‍ക്കാര്‍ ഇടപെട്ട് സാവകാശം ഉറപ്പാക്കും. എന്നാല്‍ ഇനി മുതലുള്ള വൈദ്യുതി ചാര്‍ജില്‍ കുടിശിക വരുത്താന്‍ അനുവദിക്കില്ല. ഓട്ടോകാസ്റ്റും സില്‍ക്കും റെയില്‍വേയുമായി ചേര്‍ന്ന് നടത്താനുദ്ദേശിക്കുന്ന പ്രോജക്ടില്‍ നിന്നുള്ള വിഹിതം ഉപയോഗിച്ച് കെ.എസ്.ഇ.ബിക്ക് ഓട്ടോകാസ്റ്റ് നല്‍കാനുള്ള കുടിശിക തീര്‍ക്കാനാകുമെന്നാണ് നിലവിലെ കണക്കുകൂട്ടല്‍. റെയില്‍വേയുമായുള്ള പ്രോജക്ടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം റൈറ്റ്‌സ് പ്രതിനിധി ഓട്ടോകാസ്റ്റ് സന്ദര്‍ശിച്ചിരുന്നു. റെയില്‍വേയുടെ ബോഗി നിര്‍മാണവുമായി ബന്ധപ്പെട്ട ഈ പ്രോജക്ടിന്റെ തുടര്‍നടപടികള്‍ വേഗത്തിലാക്കാന്‍ മന്ത്രി കര്‍ശന നിര്‍ദേശം നല്‍കി.
കൊല്ലം യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ്, പാലക്കാട് കുഴമല്‍മന്ദത്ത് തുടങ്ങാന്‍ നിശ്ചയിച്ച എല്‍.സി.ഡി. മീറ്റര്‍ യൂണിറ്റ് ഉദ്ദേശിച്ച പുരോഗതി നേടിയിട്ടില്ല. കൊല്ലം മീറ്റര്‍ കമ്പനി നഷ്ടത്തിലായതാണ് കുഴല്‍മന്ദം യൂണിറ്റിനെയും പ്രതികൂലമായി ബാധിച്ചത്. പദ്ധതിയുടെ പ്രവര്‍ത്തനം കൂടുതല്‍ വേഗത്തിലാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി.
ഭീമമായ നഷ്ടമുണ്ടാക്കുന്ന ടെക്സ്റ്റയില്‍ മേഖലക്ക് 14 കോടി രൂപയുടെ പാക്കേജ് സംസ്ഥാ സര്‍ക്കാര്‍ അടുത്തിടെ അനുവദിച്ചിരുന്നു. കോട്ടണ്‍, പോളിസ്റ്റര്‍ ഉള്‍പ്പെടെയുള്ള വൈവിധ്യമാര്‍ന്ന പ്രോഡക്ട് മിക്‌സര്‍ കണ്ടെത്താന്‍ എല്ലാ മില്ലുകളെയും സിട്രയെയും പങ്കെടുപ്പിച്ച് ഉടന്‍തന്നെ ഒരു ശില്‍പശാല നടത്താന്‍ യോഗത്തില്‍ തീരുമാനിച്ചു. വിപണിയിലെ സാധ്യതകള്‍ക്കനുസരിച്ച് ഉല്‍പാദനം ക്രമീകരിക്കാന്‍ ശില്‍പശാല ഉപകരിക്കുമെന്ന് മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.
സര്‍ക്കാര്‍ നല്‍കിയ സാമ്പത്തിക സഹായം, നികുതിയിളവ്, കുടിശികകള്‍ക്ക് നല്‍കിയ മൊറട്ടോറിയം തുടങ്ങിയ കാരണങ്ങളാല്‍ ലാഭം കാണിക്കുന്ന പൊതുമേഖലാസ്ഥാപനങ്ങളില്‍ പലതും നഷ്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇവയുടെ നഷ്ടം ഒഴിവാക്കാനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ മന്ത്രി ആവശ്യപ്പെട്ടു.
കേരളാ സോപ്‌സ് നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ സോപ്പ് മാര്‍ക്കറ്റിംഗില്‍ പ്രയോഗിക പരിചയമുള്ള ഒരു വിദഗ്ധന്റെ സേവനം തേടാനും തീരുമാനിച്ചു. ട്രാക്കോ കേബിള്‍ കമ്പനിയുടെ കണ്ണൂരിലെ ഹൗസ് വയറിംഗ് കേബിള്‍ യൂണിറ്റിന്റെ വിപണന സാധ്യതകളില്‍ പരമാവധി ശ്രദ്ധപുലര്‍ത്താനും തീരുമാനിച്ചു. സ്റ്റീല്‍ ആന്റ് ഇന്‍ഡസ്ട്രിയല്‍ ഫോര്‍ജിംഗ്‌സ് ലിമിറ്റഡും ഷൊര്‍ണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസുമായുള്ള സംയോജനം പ്രായോഗികമാണോയെന്ന് പരിശോധിക്കാനും തീരുമാനമായി.
പുതിയ പദ്ധതികളിലെ തൊഴിലവസരങ്ങളിലേക്ക് അപേക്ഷിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരീക്ഷ, അഭിമുഖം എന്നിവര്‍ക്ക് അഡ്മിറ്റ് കാര്‍ഡ് യഥാസമയം കിട്ടിയില്ല, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍നിന്ന് ലിസ്റ്റ് എടുത്തില്ല, പ്രദേശിക സംവരണം ഭരണഘടനാവിരുദ്ധമാണ് തുടങ്ങിയവയുമായി ബന്ധപ്പെട്ട് സര്‍ക്കാറിന് ചില പരാതികള്‍ ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കോടതികളിലും കേസുണ്ട്. ഈ വിഷയത്തിന് ഉടന്‍ പരിഹാരമുണ്ടാക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. പുതിയ പദ്ധതികളിലെ ഒഴിവുള്ള തസ്തികകള്‍ ഉടന്‍ നികത്തും.
പുതിയ 10 പ്രോജക്ടുകള്‍ക്കും മലബാര്‍ സിമന്റ്‌സും കെ.എം.എം.എല്ലുമാണ് സാമ്പത്തിക സഹായം നല്‍കുന്നത്. പണം വാങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങള്‍ ഷെയര്‍ ഇഷ്യൂ, ലോണ്‍ എഗ്രിമെന്റ് എന്നിവ നല്‍കുന്നതില്‍ വീഴ്ച വരുത്തിയിട്ടുണ്ട്. ഏറ്റവും പെട്ടെന്ന് ഇക്കാര്യം പരിഹരിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു. മലബാര്‍ സിമന്റ്‌സിന്റെയും കെ.എം.എം.എല്ലിന്റെയും താല്‍പര്യങ്ങള്‍ സര്‍ക്കാര്‍ സംരക്ഷിക്കുമെന്നും പി.കെ.കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
അഡീഷണല്‍ ചീഫ് സെക്രട്ടറി ടി.ബാലകൃഷ്ണന്‍ ഐ.എ.എസ്, വ്യവസായ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ശ്രീനിവാസ് ഐ.എ.എസ്, റിയാബ് ചെയര്‍മാന്‍ ജി.സി.ഗോപാലപിള്ള, റിയാബ് സെക്രട്ടറി കെ. പത്മകുമാര്‍, വ്യവസായ വകുപ്പ് അഡിഷണല്‍ സെക്രട്ടറി ജപപാലന്‍ ഒളിവര്‍ എന്നിവരും ട്രാക്കോ കേബിള്‍ കമ്പനി മാനേജിംഗ് ഡയറക്ടര്‍ കമാന്റര്‍ ഷംസുദ്ദീന്‍, കെ.എസ്.ഐ.ഇ. മാനേജിംഗ് ഡയറക്ടര്‍ ഫെബി വര്‍ഗീസ്, കെല്‍ട്രോണ്‍ മാനേജിംഗ് ഡയറക്ടര്‍ പ്രസന്നകുമാര്‍, യു.ഇ.ഐ മാനേജിംഗ് ഡയറക്ടര്‍ സിരീഷ്, സിഡ്‌കോ മാനേജിംഗ് ഡയറക്ടര്‍ സജി ബഷീര്‍, കെ.എസ്.ഡി.പി മാനേജിംഗ് ഡയറക്ടര്‍ ശ്യാമള, കെ.എസ്.ടി.സി. മാനേജിംഗ് ഡയറക്ടര്‍ ഗണേഷ്, ഓട്ടോകാസ്റ്റ് മാനേജിംഗ് ഡയറക്ടര്‍ രാജേഷ്, എസ്.ഐ.എഫ്.എല്‍ മാനേജിംഗ് ഡയറക്ടര്‍ കമാന്റര്‍ പി.സുരേഷ് എന്നിവരും സംബന്ധിച്ചു.

No comments: