![]() |
| From kasaragodvartha.com. |
കുന്ഹളികുട്ടിയോപം മഞ്ചേശ്വരം
കുബ്ല : കേരളത്തിലും പശ്ചിമ ബംഗാളിലുമടക്കം സി.പി.എം. തകരാന്‍ പോവുകയാണെന്ന് കുമ്പള ടൗണില്‍ മഞ്ചേശ്വരം മണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി പി.ബി.അബ്ദുല്‍ റസാഖിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പൊതുയോഗത്തില്‍ കുഞ്ഞാലിക്കുട്ടി പറഞ്ഞു. അഞ്ചു വര്‍ഷം നല്ല ഭരണം കാഴ്ചവെക്കാത്ത മുഖ്യമന്ത്രിയുടെ ഫോട്ടോ കേരളത്തിലങ്ങോളമിങ്ങോളം പ്രദര്‍ശിപ്പിച്ച് വോട്ടുനേടാനാണ് സി.പി.എം. ശ്രമിക്കുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ പദ്ധതികളടക്കം തങ്ങളുടെ നേട്ടമായി ചിത്രീകരിച്ചാണ് സി.പി.എം. സ്ഥാനാര്‍ത്ഥികള്‍ വോട്ട് ചോദിക്കുന്നത്. ഇത് കേരള ജനത തിരിച്ചറിയുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സി. കേശവപ്രസാദ് അധ്യക്ഷത വഹിച്ചു. വി.പി.എ. ഖാദര്‍ സ്വാഗതം പറഞ്ഞു. മുസ്‌ലിംലീഗ് ജില്ലാ പ്രസിഡണ്ട് ചെര്‍ക്കളംഅബ്ദുള്ള, നിയമസഭാ പാര്‍ട്ടി ലീഡര്‍ സി.ടി.അഹമ്മദലി, ജില്ലാ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍, എ.ഐ.സി.സി.സെക്രട്ടറി വിനയകുമാര്‍ സൊര്‍ക്ക, ഡി.സി.സി. സെക്രട്ടറി എ.സുബ്ബയ്യ റൈ, എ.ഐ.സി.സി. മെമ്പര്‍ പി.വി. മോഹനന്‍, കര്‍ണാടക എം.എല്‍.എ.യു.ടി. ഖാദര്‍, ബഷീര്‍ വെള്ളിക്കോത്ത്, സ്ഥാനാര്‍ത്ഥി പി.ബി. അബ്ദുല്‍ റസാഖ് പ്രസംഗിച്ചു. കല്ലട്ര മാഹിന്‍ഹാജി, കെ.കെ.അബ്ദുല്ലക്കുഞ്ഞി, ഗോള്‍ഡന്‍ അബ്ദുല്‍ ഖാദര്‍, എം.അബ്ദുല്ല മുഗു, മഞ്ചുനാഥ ആള്‍വ, എ.എ. ജലീല്‍, കെ. സാമിക്കുട്ടി, എ.കെ.എം.അഷ്‌റഫ്, എ.കെ.ആരിഫ്, എം.എ. ഖാലിദ്, എം.എം.കെ. ഉറുമി, ബി.എന്‍. മുഹമ്മദലി, അഡ്വ. സക്കീര്‍ അഹമ്മദ്, സിദ്ദീഖലി മൊഗ്രാല്‍, സയ്യിദ് ഹാദി തങ്ങള്‍, അസീസ് കളത്തൂര്‍, അര്‍ഷീദ് വോര്‍ക്കാടി, കെ.വി.യൂസുഫ് സംബന്ധിച്ചു

No comments:
Post a Comment