സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

WATCH LIVE HAJJ CLICK HERE

Friday, April 8, 2011

ദാറുല്‍ ഹുദാ സില്‍വര്‍ ജൂബിലി; മംഗലാപുരം സമ്മേളനത്തിന്‌ ഉജ്ജ്വല സമാപ്‌തി

മംഗലാപുരം: ദാറുല്‍ ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി സില്‍വര്‍ ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച്‌ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ നടക്കുന്ന സമ്മേളനങ്ങളുടെ ഭാഗമായി നടന്ന മംഗലാപുരം സമ്മേളനത്തിന്‌ ഉജ്ജ്വല സമാപ്‌തി. സീനത്ത്‌ ബഖ്‌ശ്‌ ഹാളില്‍ നടന്ന സമ്മേളനം പാണക്കാട്‌ സയ്യിദ്‌ ബഷീറലി ശിഹാബ്‌ തങ്ങള്‍ ഉദ്‌ഘാടനം ചെയ്‌തു.
സമൂഹത്തിന്റെ സമഗ്രമായ പുരോഗതിക്കും സാമൂഹിക സുസ്ഥിതിക്കും മത വിദ്യാഭ്യാസത്തിലധിഷ്‌ടിതമായ ഭൗതിക വിദ്യയും ആനിവാര്യമാണെന്ന്‌ അദ്ദേഹം പറഞ്ഞു. മത ഭൗതിക വിദ്യാഭ്യാസ രംഗത്ത്‌ പുതിയ മാറ്റങ്ങള്‍ തീര്‍ക്കാന്‍ കേരളേതര സംസ്ഥാനങ്ങളിലും ദാറുല്‍ ഹുദാ മോഡല്‍ എന്ന പുതിയ സങ്കല്‍പം നടപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹുദവീസ്‌ അസോസിയേഷന്‍ ഫോര്‍ ഡിവോട്ടഡ്‌ ഇസ്‌ലാമിക്‌ ആക്‌ടിവിറ്റീസ്‌ (ഹാദിയ) മംഗലാപുരം ചാപ്‌റ്ററിന്റെ ഉദ്‌ഘാടനം സമസ്‌ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറിയും ദാറുല്‍ ഹുദാ പ്രോ.ചാന്‍സലറുമായ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ നിര്‍വഹിച്ചു. ദക്ഷിണ കന്നട ഖാസി ത്വാഖ അഹ്‌മദ്‌ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു.

No comments: