
യു.ഡി.എഫിന് തെരഞ്ഞെടുപ്പ് വെബ്സൈറ്റ് | തിരുവനന്തപുരം: യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് വെബ്സൈറ്റ് നിലവില്‍ വന്നു. വെബ്സൈറ്റിന്റെ ഉദ്ഘാടനം കോണ്‍ഗ്രസ് ആസ്ഥാനമായ ഇന്ദിരാഭവനില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്റണി നിര്‍വഹിച്ചു. സി.പി.എം ശീര്‍ഷാസനം ചെയ്താലും തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിന്റെ വിജയം തടയാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി.എഫിന്റെ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന്റെ തിയതി മാത്രമാണ് ഇനി തീരുമാനിക്കാനുള്ളത്. ഒരു പ്രചാരണത്തിന്റെയും കാര്യമില്ല. പ്രചാരണത്തിന്മുമ്പു തന്നെ കേരളത്തിലെ ജനങ്ങള്‍ അവരുടെ മനസില്‍ ഫലപ്രഖ്യാപനം നടത്തിക്കഴിഞ്ഞു. എം.എല്‍.എമാരുടെ എണ്ണം കൂട്ടുന്നതിന് വേണ്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുക എന്നത് മാത്രമാണ് ഇനി ചെയ്യേണ്ടതെന്നും ആന്റണി പറഞ്ഞു. ഓരോ തെരഞ്ഞെടുപ്പിലും പ്രചാരണ ശൈലികള്‍ മാറിവരികയാണ്. ആദ്യകാലത്ത് സൈക്കിളിലും മറ്റുമായിരുന്നു പ്രചാരണം. ഇന്ന് അതുമാറി ആധുനികരീതിയിലേക്ക് കടന്നു. ശൈലി എത്രമാറിയാലും ജനങ്ങളുടെ മനസില്‍ സ്വാധീനം ഉറപ്പിക്കുകയാണ് വേണ്ടത്. മാറിവരുന്ന കാലഘട്ടത്തിലെ കാലോചിതമായ മാറ്റങ്ങള്‍ സ്വീകരിക്കാന്‍ കോണ്‍ഗ്രസ് തയാറാണ്. പുതിയ തലമുറയുടെ അഭിരുചിക്ക് അനുസൃതമായ മാറ്റം കൂടിയേ തീരൂ. സീറ്റ് വിഭജനവും സ്ഥാനാര്‍ത്ഥിപ്പട്ടികയും സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും ഇക്കുറി യു.ഡി.എഫ് ചരിത്രവിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. യു.ഡി.എഫിന്റെ പടയോട്ടമാണ് കേരളം കാണാന്‍ പോകുന്നതെന്നും സെക്രട്ടറിയേറ്റിലേക്കുള്ള പ്രയാണം തുടങ്ങിക്കഴിഞ്ഞുവെന്നും ഓഡിയോ സി.ഡിയുടെ പ്രകാശനം നിര്‍വഹിച്ച കേന്ദ്ര വ്യോമയാന മന്ത്രി വയലാര്‍ രവി പറഞ്ഞു. യു.ഡി.എഫിന്റെ വിജയത്തെ ഒരുശക്തിക്കും ഇനി അട്ടിമറിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് എവിടെയിരുന്നും യു.ഡി.എഫിന്റെയും കോണ്‍ഗ്രസിന്റെയും നേതാക്കളുമായി സംവദിക്കാന്‍ കഴിയുന്ന സംവിധാനമാണ് തെരഞ്ഞെടുപ്പ് വെബ്സൈറ്റിലൂടെ സാധ്യമായിരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി പറഞ്ഞു |
No comments:
Post a Comment