സൗദി അരേബിയയിലുള്ളവര്‍ താങ്കളുടെ വിസാ ശെരിയാണോ എന്ന്‍ ഉറപ്പുവരുത്തുക.ഇവിടെ ക്ലിക്ക് ചൈദ് ''رقم الإقامة'' യില്‍ ഇകാമ നമ്പര്‍ അടിച്ച് കൊടുത്ത് enter അമര്‍ത്തുക. ಸೌದಿ ಅರೆಬಿಯದಲ್ಲಿರುವವರು ತಮ್ಮ ವಿಸಾ ಅರಿತುಕೊಳ್ಳಿ. ಇದರ ಮೇಲೆ ಕ್ಲಿಕ್ ಮಾಡಿ ''رقم الإقامة''ದಲ್ಲಿ ಇಕಾಮ ಅಂಕೆಯನ್ನು ಒತ್ತಿ enter ಕೊಡಿ.

WATCH LIVE HAJJ CLICK HERE

Saturday, March 26, 2011

മീന്‍ ലോറിയിടിച്ച് പത്താംക്ളാസ് വിദ്യാര്‍ത്ഥിനി മരിച്ചു
മഞ്ചേശ്വരം: മീന്‍ ലോറിയിടിച്ച് സ്കൂള്‍ വിദ്യാര്‍ത്ഥിനി മരിച്ചു. കുഞ്ചത്തൂര്‍ ഗവ. ഹൈസ്കൂളിലെ പത്താംക്ളാസ്സ് വിദ്യാര്‍ത്ഥിനിയും കുബണ്ണൂര്‍ ബേക്കൂറിലെ മദീനാ ഹൌസില്‍ അബ്ദുല്‍ മുനീറിന്റെ മകളുമായ ആമിനത്ത് സഫ്രീന(16)യാണ് മരിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരം 4.30 മണിയോടെ ഹൊസബെട്ടുവില്‍ വെച്ച്് അപകടമുണ്ടായത്. മീന്‍ ലോറിയില്‍ മറ്റൊരു ലോറിയിടിക്കുകയും ഇതേ തുടര്‍ന്ന് മീന്‍ ലോറി നിയന്ത്രണം വിട്ട് കടയില്‍ നിന്ന് സാദനം വാങ്ങിവരികയായിരുന്ന ആമിനയുടെ ദേഹത്തേക്ക് പാഞ്ഞു കയറുകയായിരുന്നു. ആമിന സംഭവസ്ഥലത്ത് വെച്ച് മരിച്ചു. കൂടെയുണ്ടായിരുന്ന കുഞ്ചത്തൂരിലെ ശാഹിന(16)യെന്ന പെണ്‍കുട്ടിക്ക് പരിക്കേറ്റു. ശാഹിനയെ ഉടന്‍ തന്നെ ഓട്ടോയില്‍ ഉപ്പള സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുഞ്ചത്തൂരിലെ ഇളയച്ഛന്റെ വീട്ടില്‍ താസിച്ചാണ് ആമിന സ്കൂളില്‍ പഠിക്കുന്നത്. മൃതദേഹം മംഗല്‍പ്പാടി ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. കുമ്പള സി.യു. പ്രേമന്റെ നേതൃത്വത്തില്‍ പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

No comments: